ADVERTISEMENT

ദാവോസ് (സ്വിറ്റ്സർലൻഡ്) ∙ കോവിഡ് മഹാമാരിയെ തുടർന്നുള്ള മാനുഷിക, സാമ്പത്തിക പ്രതിസന്ധിയിൽ പ്രായോഗിക കാഴ്ചപ്പാടോടെ ഇന്ത്യ നടപടിയെടുത്തത് മിതമായ വിലക്കയറ്റത്തിനിടയാക്കിയെങ്കിലും രാജ്യത്തിന്റെ മികച്ച വളർച്ചയ്ക്ക് സഹായിച്ചെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സമൂഹത്തിലെ ഏറ്റവും പിന്നാക്കനിലയിലുള്ളവരെ ലക്ഷ്യമിട്ടാണ് ഇന്ത്യ നിലപാടുകൾ എടുത്തതെന്നും ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിൽ ‘10 ലക്ഷം ഡോളർ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം’ സംബന്ധിച്ച ചർച്ചയിൽ മന്ത്രി പറഞ്ഞു. 

ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്നു കരകയറ്റി സ്ഥിരതയുടെ പാതയിലേക്കു തിരിച്ചുകൊണ്ടുവരാൻ നേതൃത്വം നൽകാൻ ഇന്ത്യയ്ക്കു കഴിയുമെന്ന് ടാറ്റാ ഗ്രൂപ്പ് തലവൻ എൻ.ചന്ദ്രശേഖരൻ പറഞ്ഞു. ഇതേസമയം, ആഗോളതലത്തിലുള്ള രാഷ്ട്രീയ അസ്ഥിരത എല്ലാ സംരംഭങ്ങൾക്കും വെല്ലുവിളിയാകുന്ന സൈബർ ആക്രമണങ്ങൾ വർധിക്കാനിടയാക്കിയതായി ലോക സാമ്പത്തിക ഫോറം റിപ്പോർട്ടിൽ പറയുന്നു. സൈബർ സുരക്ഷ സംബന്ധിച്ച അവബോധം എല്ലാ സ്ഥാപനങ്ങൾക്കും ഉണ്ടാകണമെന്നും നവസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിലും അലംഭാവം അരുതെന്നും വിദഗ്ധർ തയാറാക്കിയ സൈബർ സുരക്ഷാ റിപ്പോർട്ടിൽ പറയുന്നു. 

യുഎസ്‍ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും ചൈനയുടെ ഉപപ്രധാനമന്ത്രി ലിയു ഹേയും ഇന്നു കൂടിക്കാഴ്ച നടത്തും. സാമ്പത്തിക മേഖലയിൽ യുഎസും ചൈനയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ സഹായകമായ നടപടികൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്ത മാസം ചൈന സന്ദർശിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com