ന്യൂയോർക്ക്∙ സമൂഹമാധ്യമമായ ട്വിറ്ററിന്റെ പ്രതിദിന വരുമാനത്തിൽ വൻ ഇടിവ്. ഇന്നലെ വരുമാനം മുൻ വർഷം ഇതേ ദിവസത്തെക്കാൾ 40 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇലോൺ മസ്ക് ഏറ്റെടുത്ത ശേഷം പരസ്യദാതാക്കൾ ട്വിറ്ററിനെ കൈവിടുന്നത് തുടരുകയാണ്. ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നതിലുള്ള പ്രതിഷേധം അടക്കമുള്ള കാരണങ്ങളാൽ അഞ്ഞൂറിലേറെ പരസ്യക്കാർ ട്വിറ്ററിന് പരസ്യം നൽകുന്നത് നിർത്തിവച്ചു. രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള വിലക്ക് ഈയടുത്ത് ട്വിറ്റർ പിൻവലിച്ചിരുന്നു.
പരസ്യ വരുമാനം ഇടിഞ്ഞ് ട്വിറ്റർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.