Premium

തളർന്ന് യുഎസ്? മോശം വളർച്ചയിൽ ചൈന; വിദേശനാണ്യം കൂട്ടി ഇന്ത്യ, ബജറ്റിലേക്ക് നോട്ടമിട്ട് വിപണി

HIGHLIGHTS
  • യുഎസിൽ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന ഭവനവായ്പ പലിശനിരക്ക്
  • ചൈനയുടെ ജിഡിപി വളര്‍ച്ച 50 വര്‍ഷത്തിനിടയിലെ രണ്ടാമത്ത മോശം തലത്തിൽ
  • 5 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം
  • ഈയാഴ്ച ഓഹരിവിപണിയെ കാത്തിരിക്കുന്നത് എന്തെല്ലാം?
World Economy
ചൈനയിലെ യുന്നാൻ പ്രവിശ്യയിലെ റുയ്‌ലി നഗരത്തിൽനിന്നുള്ള കാഴ്ച. സീറോ കോവിഡ് പോളിസി പ്രകാരം നാളുകളോളം അടച്ചിട്ട് അടുത്തിടെയാണ് റുയ്‌ലി തുറന്നത്. ഇത്തരം അടച്ചിടലുകളുടെ ഫലമായി ചൈനയുടെ ജിഡിപി കുത്തനെയാണ് ഇടിഞ്ഞിരിക്കുന്നത്. ചിത്രം: Noel CELIS / AFP
SHARE

സിനിമയില്‍ പപ്പുവിന്റെ കഥാപാത്രം താമരശ്ശേരി ചുരത്തെപ്പറ്റി പറഞ്ഞതു പോലെയാണ് ഇന്ത്യന്‍ ഓഹരിവിപണിയുടെ നില്‍പ്. ഒന്നങ്ങോട്ടെ ഒന്നിങ്ങോട്ടോ തെറ്റിയാൽ...! നിഫ്റ്റി രണ്ടാഴ്ചയിലേറെയായി 17,770നും 18,260നും ഇടയില്‍ അങ്ങോട്ടോ ഇങ്ങോട്ടോ എന്നു തീരുമാനമെടുക്കാനാകാതെ ചാഞ്ചാടി നില്‍ക്കുകയാണ്. ഈയാഴ്ചയിലെ വ്യാപാരത്തിലാകട്ടെ നോട്ടം മുഴുവന്‍ അടുത്തയാഴ്ചയിലേക്കാണ്. കേന്ദ്ര ബജറ്റ് ഒരു വശത്ത്, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ യോഗം മറുവശത്ത്. ബജറ്റിനു തൊട്ടുമുന്നില്‍ വിപണിക്ക് എന്നും ചങ്കിടിപ്പാണ്. പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകളും പതിവ്. കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളോടുള്ള പ്രതികരണങ്ങളാണ് വിപണിയെ ചലനാത്മകമാക്കി നിര്‍ത്തുന്ന മറ്റൊരു പ്രധാന കാര്യം. വ്യാഴാഴ്ച ഓഹരി വിപണിക്ക് റിപ്പബ്ലിക് ദിന അവധിയായതിനാൽ ജനുവരിയിലെ ഫ്യൂച്ചേഴ്സ്, ഓപ്ഷൻ കരാറുകൾ ബുധനാഴ്ച അവസാനിക്കും. ഈയാഴ്ച ഓഹരിവിപണിയെ എന്തൊക്കെയാണ് കാത്തിരിക്കുന്നത്? രാജ്യാന്തര തലത്തില്‍ സാമ്പത്തിക മേഖലയിലുണ്ടാകാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനകൾ എന്തെല്ലാമാണ്? ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രഖ്യാപനങ്ങൾ എന്തെല്ലാമാണ്? ടെക് ഭീമന്‍മാരായ പല കമ്പനികളും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് ആഗോളമാന്ദ്യത്തിന്റെ ആദ്യഘട്ട തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. യുഎസിൽ പണപ്പെരുപ്പം കുറഞ്ഞുതുടങ്ങിയെങ്കിലും 2022ൽ ഭവനവായ്പ നിരക്കുകൾ ഇരട്ടിയായിരിക്കുകയാണ്. ബജറ്റ് വരാനിരിക്കെ എന്താണ് ഇന്ത്യൻ ഓഹരി വിപണിയിലെ അവസ്ഥ? പ്രതിസന്ധികള്‍ക്കിടയിലും എന്തെല്ലാമാണ് വിപണിയിലെ പ്രതീക്ഷകള്‍? വിശദമായി പരിശോധിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS