ADVERTISEMENT

തിരുവനന്തപുരം∙ സ്റ്റാർട്ടപ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22 ൽ നടത്തിയ വേൾഡ് ബെഞ്ച്മാർക്ക്  സ്റ്റഡിയിൽ ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-2022-ന്റെ ആറാം പതിപ്പിനായി 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്. അതിൽ നിന്നാണ് കേരള സ്റ്റാർട്ടപ് മിഷൻ തിരഞ്ഞെടുക്കപ്പെട്ടത്. 

വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, വിവിധ ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കായി നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ചിട്ടയായ ഫണ്ടിങ് സംവിധാനം എന്നിവയെല്ലാം അംഗീകാരം ലഭിക്കുന്നതിൽ നിർണായകമായി. 

നാടിന്റെ ശോഭനമായ ഭാവി സാക്ഷാത്ക്കരിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന എൽഡിഎഫ് സർക്കാർ നയത്തിന്റെ ഗുണഫലമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ടപ് മേഖലയിൽ കൊണ്ടുവരാൻ അംഗീകാരം സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Kerala Startup Mission Among Top 5 Startup Incubators In World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com