അദാനിയുടെ ഇതിഹാസം അധ്യായങ്ങളായി തുടരുക തന്നെയാണ്. ഹിൻഡൻബർഗ് റിപ്പോർട്ടും അതെ തുടർന്നുള്ള കോലാഹലങ്ങളും അദാനി മഹാഭാരത കഥയിലെ മറ്റൊരു കാണ്ഡം മാത്രമായി അവശേഷിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ഹിൻഡൻബർഗിന് ഇത്തരമൊരു ഗവേഷണ റിപ്പോർട്ട് പുറത്തുവിടാൻ ഇന്ത്യയിൽ അദാനിയുടെ ഏതോ എതിരാളി ബിസിനസ് ഗ്രൂപ്പിൽ നിന്ന് സഹായവും പണവും കിട്ടിയിരിക്കണം. അല്ലാതെ ഷോർട്ട് സെല്ലിങ് എന്ന ഓഹരി വിപണിയിലെ കുടില തന്ത്രം ഉപയോഗിച്ചു മാത്രം അദാനിയോടു കളിച്ച് ലാഭമുണ്ടാക്കാനാവില്ലെന്നതു വ്യക്തമാണ്. അതിനുള്ള കാരണങ്ങൾ ഓരോന്നായി പറയാം. ഊതിപ്പെരുപ്പിച്ച ബലൂൺ മാത്രമാണോ അദാനി? അദാനയുടെ ബിസിനസ് അടിത്തറയ്ക്ക് എത്രമാത്രം ഉറപ്പുണ്ട്? കേന്ദ്ര സർക്കാരിന്റെ ‘നിശ്ശബ്ദ’ പിന്തുണ ഒപ്പമുള്ളപ്പോൾ അതിജീവിക്കുമോ അദാനി? വിശദമായി പരിശോധിക്കാം.
HIGHLIGHTS
- ഓഹരി വില പെരുപ്പിച്ചത്, എങ്കിൽ ഹിൻഡൻബർഗ് നിഗമനങ്ങളും പെരുപ്പിച്ചത്?
- വിപണിയിൽ അദാനിക്ക് അനുകൂലമായ ഘടകങ്ങൾ എന്തൊക്കെ?
- ഹിൻഡൻബർഗ് റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ ആധികാരികത എത്ര?