ADVERTISEMENT

ന്യൂഡൽഹി ∙  ആഗോള സാമ്പത്തിക വളർച്ചയിൽ പൊതുവിൽ നേരിയ ഇടിവും തൊട്ടുപിന്നാലെ നേരിയ വർധനയും പ്രതീക്ഷിക്കാമെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ(ഐഎംഎഫ്) പ്രവചനം. നടപ്പു സാമ്പത്തിക വർഷം 3.4 % ആണ് വളർച്ച. ഇതു 2023–24–ൽ 2.9% ആയി താഴും. 2024–25–ൽ വളർച്ച 3.1% ആകുമെന്നും കരുതുന്നു.

ഏഷ്യക്ക് പ്രതീക്ഷ

ചൈനയെക്കാൾ വേഗത്തിലാകും ഇന്ത്യയുടെ വളർച്ചയെന്നാണു പ്രവചനം. ചൈനയിൽ നടപ്പുവർഷം 3% ആണ് വളർച്ച. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായതിന്റെ മാറ്റം 2023–24–ൽ പ്രതിഫലിക്കാം; വളർച്ച 5.2% കൈവരിക്കാം. തൊട്ടടുത്ത വർഷം 4.5% ആയി കുറയുമെന്നും മുന്നറിയിപ്പുണ്ട്. ഏഷ്യയിലെ വികസ്വരരാജ്യങ്ങളും പൊതുവേ മെച്ചപ്പെട്ട സൂചന നൽകുന്നു.

പ്രതിസന്ധി കനക്കുന്നു

വികസ്വരരാജ്യങ്ങളിൽ പൊതുവേ നേരിയ വളർച്ച പ്രവചിക്കപ്പെടുമ്പോൾ, ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തികൾക്കു തിരിച്ചടി തുടരും. ഇവിടെ പൊതുവിൽ നടപ്പുവർഷം 2.7% ആണ് വളർച്ച. 1.2% ആയി ഇതു കുറയും. 2024–25–ൽ 1.4% ആയിരിക്കും വളർച്ചയെന്നും പ്രവചിക്കപ്പെടുന്നു. യുഎസിൽ വളർച്ച  1.4% (നടപ്പുവർഷം 2%) ആയി ചുരുങ്ങും. യൂറോസോണിൽ നടപ്പു സാമ്പത്തിക വർഷത്തെ 3.5% എന്നതിൽ നിന്ന് .7% ആയി കൂപ്പുകുത്തും. യുക്രെയ്ൻ യുദ്ധം, ഊർജ പ്രതിസന്ധി എന്നിവയ്ക്കു പുറമേ കർശനമായ സാമ്പത്തിക നയവും യൂറോ സോണിനെ വലച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com