ഏവരും കാത്തിരുന്ന കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ടു. ബജറ്റ് തങ്ങളുടെ ജീവിതം എങ്ങനെ മാറ്റും എന്ന് അറിയാൻ ഓരോരുത്തരും കാത്തിരിക്കുന്നു. വ്യവസായ മേഖലകളിലെ പ്രമുഖർ മുതൽ ദിവസ ജോലിക്കാരായ തൊഴിലാളികൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഈ വർഷത്തെ ബജറ്റിന് ഏറെ പ്രാധാന്യമുണ്ട്. കോവിഡിന് ശേഷം ലോക സാമ്പത്തിക രംഗം പ്രതിസന്ധിയിലാണ്. ആഗോള സാമ്പത്തിക മാന്ദ്യം മുൻപിൽ നിൽക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത ഉറപ്പു വരുത്തിക്കൊണ്ട് സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള ശ്രമമാണ് കേന്ദ്ര ബജറ്റ് നടത്തുന്നത്. ഇന്ത്യയുടെ നിലവിലെ സാമ്പത്തികാടിത്തറ കണക്കിലെടുക്കുമ്പോൾ ആ ലക്ഷ്യം അപ്രാപ്യമല്ല എന്നു കാണാം. ഇന്ത്യയുടെ വികസനത്തിന് കേന്ദ്ര ബജറ്റ് എങ്ങനെ സഹായിക്കും. ഓരോ മേഖലയിലെയും വികസനത്തിന് ബജറ്റ് എങ്ങനെ സഹായിക്കും? പരിശോധിക്കാം
HIGHLIGHTS
- ‘പ്രതീക്ഷ പശ്ചാത്തല വികസനം, ക്ഷേമ പ്രവർത്തനം എന്നിവയിൽ’
- ‘ജനങ്ങളിലേക്ക്’ സർക്കാർ പണം എത്തിക്കുക എങ്ങനെ?
- കേന്ദ്ര ബജറ്റ് ആദായ നികുതി വകുപ്പ് സൂറത്ത് ഡെപ്യൂട്ടി കമ്മിഷണർ കെ.എ. ജ്യോതിസ് വിലയിരുത്തുന്നു