പലിശ നിരക്ക് കൂട്ടി ഫെഡ് റിസർവ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഇസിബി

interest-rate
SHARE

ന്യൂയോർക്ക്∙ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിനു പിന്നാലെ വിലക്കയറ്റം പിടിച്ചുനിർത്താൻ പലിശ നിരക്കിൽ 0.5 ശതമാനം വർധന വരുത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യൻ സെൻട്രൽ ബാങ്കും(ഇസിബി). ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കൂട്ടിയതോടെ നിരക്ക് 4 ശതമാനമായി. ഇസിബിയുടെ നിരക്കു വർധനയോടെ പലിശ 2.5 ശതമാനത്തിലുമെത്തി. ഇസിബി മാർച്ചിലും നിരക്ക് കൂട്ടുമെന്ന് വ്യക്തമാക്കി. ഫെഡറൽ റിസർവ്  0.25 ശതമാനത്തിന്റെ വർധനയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 

ഒരു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ പലിശ നിരക്കു വർധനയാണ് ഇത്. കഴിഞ്ഞ മാർച്ച് മുതൽ 8 തവണയായി ഫെഡ് റിസർവ് ഇതുവരെ വരുത്തിയ വർധന ഇതോടെ 4.5 ശതമാനമായി. പലിശ നിരക്ക് ഇപ്പോൾ 4.5%-4.75% നിലവാരത്തിലാണ്. 2007നു ശേഷമുള്ള ഉയർന്ന നിരക്കാണിത്. രണ്ടു തവണ കൂടി നിരക്കു വർധന പ്രതീക്ഷിക്കുന്നതായി ഫെഡ് റിസർവ് അധ്യക്ഷൻ ജെറോം പവൽ പറഞ്ഞു. ഒരു വർഷത്തെ തുടർച്ചയായ നിരക്കു വർധയ്ക്കൊടുവിൽ പണപ്പെരുപ്പം ആശ്വാസത്തിലേക്കെത്തുന്നതിന്റെ സൂചനയും ഫെഡറൽ റിസർവ് നൽകി. 

പണപ്പെരുപ്പത്തെ നേരിടുന്ന പോരാട്ടത്തിൽ നിർണായക വഴിത്തിരിവിലാണ്. അതു ഫലം കാണണമെങ്കിൽ ഇനിയും നിരക്കു വർധന അനിവാര്യമാണെന്നും, ഈ വർഷം കൂടി പലിശ നിരക്ക് വർധന ആവശ്യമായി വരുമെന്നും ഫെഡ് റിസർവ് അവലോകനത്തിൽ പറയുന്നു. പണപ്പെരുപ്പം സംബന്ധിച്ച് ആശാവഹമായ റിപ്പോർട്ടുകളാണ് വരുന്നതെങ്കിലും കൂടുതൽ വ്യക്തത ആവശ്യമാണെന്നും ജെറോം പവൽ പറഞ്ഞു.   ഡിസംബറിൽ യുഎസിലെ വിലക്കയറ്റം 5 ശതമാനമാണ്. പരമാവധി 2 ശതമാനമാണ് ഫെഡ് റിസർവ് ലക്ഷ്യം വയ്ക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS