ADVERTISEMENT

കണ്ണൂർ∙ സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് ഉയരത്തിലെത്തി. ഇന്നലെ പവന് 480 രൂപ ഉയർന്നതോടെ വില 42880 രൂപയായി. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കാൽ ശതമാനം കൂടി ഉയർത്തിയതോടെ രാജ്യാന്തര വിപണിയിൽ വില ഉയർന്നതാണ് സ്വർണ വില ഉയരാൻ കാരണം. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ വില 1950 ഡോളർ പിന്നിട്ടു. രാജ്യാന്തര വിപണിയിൽ 2022 ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 

സുരക്ഷിത നിക്ഷേപമെന്ന ചിന്തയിൽ സ്വർണം വാങ്ങുന്ന വൻകിട നിക്ഷേപകരുടെ എണ്ണം കൂടിയതാണ് രാജ്യാന്തര വിപണിയിൽ ഡിമാൻഡ് ഉയരാൻ കാരണം. കമ്മോഡിറ്റി എക്സ്ചേഞ്ചിൽ 10 ഗ്രാം സ്വർണത്തിന്റെ വിലയും പുതിയ റെക്കോർഡിലെത്തി. 58826 രൂപയാണ് ഇന്നലത്തെ വില. കഴിഞ്ഞ ദിവസം ബജറ്റിൽ ഇറക്കുമതിചെയ്ത ആഭരണങ്ങളുടെ നികുതി മൂന്നു ശതമാനമുയർത്തിയതിനെത്തുടർന്ന് വില ഉയർന്നിരുന്നു. ഇതോടെ സംസ്ഥാനത്ത് 5 ശതമാനം പണിക്കൂലിയുള്ള ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 46500 രൂപയോളം നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com