ADVERTISEMENT

കൊച്ചി∙ കേരളത്തിൽ മെഴ്സിഡീസ് ബെൻസ് അത്യാ‍ഡംബര കാറുകളുടെ വിൽപന വർഷം 1000 കടക്കുമെന്ന് മെഴ്സിഡീസ് ഇന്ത്യ എംഡിയും സിഇഒയുമായ സന്തോഷ് അയ്യർ. ഇന്ത്യയിൽ തന്നെ കാറുകളുടെ വിൽപന വളർച്ചയിൽ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിൽ. രാജ്യത്താകെ വിൽക്കുന്ന ബെൻസ് കാറുകളിൽ 6% കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മെഴ്സിഡീസ് ഇന്ത്യ മേധാവിയാകുന്ന ആദ്യ മലയാളിയാണ് തൃശൂർ സ്വദേശിയായ സന്തോഷ് അയ്യർ.

ഇന്ത്യയിൽ ബെൻസ് കാറുകളുടെ വിൽപനയിൽ കോവിഡിനു ശേഷം വൻ കുതിച്ചുചാട്ടമാണുണ്ടായത്. ഇന്ത്യയിൽ വളർച്ചാ നിരക്ക് 41% ആയിരിക്കുമ്പോൾ കേരളത്തിലേത് 59 ശതമാനമാണ്. യുവതലമുറയാണ് ഈ കാറുകൾ കൂടുതലായി വാങ്ങുന്നത്. ശരാശരി പ്രായം 38 മാത്രം. 10000 ബെൻസ് കാറുകൾ നിലവിൽ സംസ്ഥാനത്തെ റോഡുകളിലുണ്ട്. കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലായി വർഷം ആയിരത്തിനടുത്ത് കാറുകളാണ് ഇപ്പോൾ വിൽപന. 

അവയിൽ 22% വിൽപന ഒരു കോടിയിലേറെ വിലയുള്ള മോഡലുകളാണ്. ഇന്ത്യയിൽ കഴിഞ്ഞ വർഷത്തെ വിൽപന 15822 ബെൻസ് കാറുകളായിരുന്നു. ഡൽഹിയും മുംബൈയുമാണ് വിൽപനയിൽ മുന്നിൽ. 18% വീതം ഈ രണ്ടു നഗരങ്ങളിൽ വിൽക്കുന്നു. താമസിയാതെ ആകെ വിൽപനയുടെ 25% ഇലക്ട്രിക് കാറുകളായിരിക്കും.– അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com