യുപിയിലും അദാനിക്ക് തിരിച്ചടി, പേടി മാറാതെ വിപണി; ബലൂൺ പോലെ പൊട്ടുമോ ചൈന– യുഎസ് ബന്ധം?

Mail This Article
അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള വാർത്തകളുടെ തിരത്തള്ളലിൽ ആടിയുലഞ്ഞ് ബജറ്റ് വാരം കഴിച്ചുകൂട്ടിയ ഇന്ത്യൻ ഓഹരി വിപണി ഈയാഴ്ച ആർബിഐയുടെ പണനയ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വലിയ മാറ്റങ്ങൾക്കു വഴിവയ്ക്കുന്നതല്ലെങ്കിലും ഓഹരിവിപണിക്ക് ഏറെക്കുറെ അനുകൂലമെന്നു വിശേഷിപ്പിക്കാവുന്ന ബജറ്റ് മുന്നോട്ടുള്ള നാളുകളിലും വിപണിയെ നയിക്കും. അതിനിടെ, ചൈനയുടെ നിരീക്ഷണ ബലൂൺ യുഎസ് വെടിവച്ചിട്ട സംഭവം വരുംനാളുകളിൽ ഏതു രീതിയിൽ ഉരുത്തിരിയുമെന്ന ആശങ്ക വിപണിക്കുണ്ട്. അദാനി ഗ്രൂപ്പിനു കീഴിലുള്ള 7 കമ്പനികളുടെ മൂന്നാം പാദ പ്രവർത്തനഫലം ഈയാഴ്ച വരാനിരിക്കുന്നതും വിപണി സൂക്ഷ്മമായി നിരീക്ഷിക്കും. എങ്ങനെയാണ് കേന്ദ്ര ബജറ്റിനെ വിപണി സ്വീകരിച്ചത്? നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് അദാനി ഗ്രൂപ്പ് കമ്പനികളെ അധിക നിരീക്ഷണ നടപടി പട്ടികയിൽ ഉൾപ്പെടുത്തിയത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്ന നീക്കമാണോ? പണപ്പെരുപ്പം 48 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ നിലയിലാണ് പാക്കിസ്ഥാൻ. ഐഎംഫ് വായ്പയ്ക്കായുള്ള നിർദേശങ്ങൾ കടുത്തതാണെന്ന് പാക്ക് പ്രധാനമന്ത്രി തന്നെ പറഞ്ഞതോടെ ആ രാജ്യത്തെ വിപണിയുടെ ഭാവി എന്താകും? ചൈനീസ് ബലൂൺ യുഎസ് വെടിവച്ചിട്ടത് രാജ്യാന്തര വിപണിയെ ബാധിക്കുമോ? ഈയാഴ്ച നിക്ഷേപകർ വിപണിയിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്? വിശദമായി പരിശോധിക്കാം.