പലിശനിരക്ക് കൂട്ടുമോ? ഇന്നറിയാം

interest-rate-up
SHARE

ന്യൂഡൽഹി∙ വായ്പാ, നിക്ഷേപ പലിശനിരക്കുകളിൽ വീണ്ടും വർധനയുണ്ടാകുമോയെന്ന് ഇന്നു രാവിലെ 10ന് അറിയാം. റിസർവ് ബാങ്ക് പണനയസമിതി യോഗത്തിനു പിന്നാലെ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്കുകൾ പ്രഖ്യാപിക്കും. 

വിലക്കയറ്റ ഭീഷണി അയഞ്ഞുതുടങ്ങിയെങ്കിലും പലിശനിരക്കുകളിൽ 0.25% വർധനയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ബാർക്ലെയ്സ്, ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് അടക്കമുള്ളവ 0.25 ശതമാനം വർധന പ്രവചിക്കുമ്പോൾ ഇത്തവണ വർധനയുണ്ടാകില്ലെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിആർഎ റേറ്റിങ്സ് എന്നിവയുടെ കണക്കുകൂട്ടൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS