ADVERTISEMENT
വാഷിങ്ടൻ∙ ആഗോള  തലത്തിൽ രാജ്യങ്ങളുടെ കടബാധ്യത തിട്ടപ്പെടുത്തുന്നതിന് ബെംഗളൂരുവിൽ യോഗം ചേരും. 25ന് ചേരുന്ന യോഗത്തിൽ രാജ്യാന്തര നാണയ നിധി, ലോക ബാങ്ക് പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയിൽ നടക്കുന്ന ജി20 സമ്മേളനത്തിനോടനുബന്ധിച്ചാണ് യോഗം. 17ന് വെർച്വൽ യോഗവും ചേരുന്നുണ്ട്. ആഗോള പ്രശ്നങ്ങൾക്കൊപ്പം വായ്പാ പുനഃക്രമീകരണ സാധ്യത, ഇതിനു തടസ്സം നിൽക്കുന്ന ഘടകങ്ങൾ, പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങൾ എന്നിവയാകും പ്രധാനമായും ചർച്ച ചെയ്യുകയെന്ന് ഐഎംഎഫ് വൃത്തങ്ങൾ പറഞ്ഞു. നിലവിൽ രാജ്യങ്ങൾ നേരിടുന്ന കടബാധ്യതാ പ്രശ്നങ്ങളും ചർച്ചയാകും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com