ADVERTISEMENT

മലപ്പുറം ∙ സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്ക് വർധിപ്പിച്ചു. മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ നിരക്കിലാണു വർധന. 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.5 ശതമാനവും അതിനു മുകളിൽ 0.25 ശതമാനവുമാണു നിരക്ക് വർധിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുൻപ് പലിശ വർധിപ്പിച്ചത്. 

പുതുക്കിയ നിരക്ക് (ബ്രാക്കറ്റിൽ പഴയ നിരക്ക്) പ്രാഥമിക സഹകരണ സംഘങ്ങൾ 

∙ 15 ദിവസം മുതൽ 45 ദിവസം വരെ– 6.00% (5.50) 

∙ 46 ദിവസം മുതൽ 90 ദിവസം വരെ –6.50% (6) 

∙ 91 ദിവസം മുതൽ 179 ദിവസം വരെ –7.00 % (6.50) 

∙ 180 ദിവസം മുതൽ 364 ദിവസം വരെ –7.25 % (6.75) 

∙ ഒരു വർഷം മുതൽ രണ്ടു വർഷം വരെ– 8.25 % (7.75) 

∙ രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് –8% (7.75) 

കേരള ബാങ്ക് 

∙ 15 ദിവസം മുതൽ 45 ദിവസം വരെ –5.50 % ( 5.00) 

∙  46 ദിവസം മുതൽ 90 ദിവസം വരെ –6.00 % (5.50) 

∙  91 ദിവസം മുതൽ 179 ദിവസം വരെ –6.25 % (5.75) 

∙ 180 ദിവസം മുതൽ 364 ദിവസം വരെ –6.75 % (6.25) 

∙ ഒരു വർഷം മുതൽ രണ്ടു വർഷം വരെ –7.25 %(6.75) 

∙ രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് –7.00 % (6.75)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com