ADVERTISEMENT

വാഷിങ്ടൻ∙ 2023ൽ ആഗോള സാമ്പത്തിക വളർച്ചയുടെ 15 ശതമാനവും സംഭാവന ചെയ്യുക ഇന്ത്യയായിരിക്കുമെന്ന് ഐഎംഎഫ്(രാജ്യാന്തര നാണ്യനിധി) മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ. ഡിജിറ്റൈസേഷനിലൂടെ കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച ഇന്ത്യയുടെ വളർച്ച നിലനിർത്താൻ ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ച ധനനയവും മൂലധനനിക്ഷേപങ്ങൾക്കുള്ള സഹായവും ഊർജമാകും. ഇന്ത്യയുടെ പ്രകടനം അഭിനന്ദനാർഹമാണ്.

ഈ മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷം രാജ്യത്തിന്റെ വളർച്ച 6.8% എന്ന ഉയർന്ന നിലയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം ആഗോള കാരണങ്ങളാൽ ഇന്ത്യയുടെ വളർച്ച 6.1 ശതമാനത്തിലേക്കു ചുരുങ്ങുമെന്നാണ് അനുമാനം. എങ്കിലും അത് ആഗോള ശരാശരിക്കു മുകളിലാണ്. സാമ്പത്തിക ശക്തികൾക്കിടയിലെ ഏറ്റവും മികച്ച നിരക്കാണിത്. 

2023ൽ ലോക സാമ്പത്തിക വളർച്ച 2.9 ആയി ചുരുങ്ങുമെന്നാണ് ഐഎംഎഫ് അനുമാനം. അതിനിടയിലും വെള്ളിവെളിച്ചമായി ഇന്ത്യ നിലനിൽക്കുന്നു. കോവിഡ് പ്രതിസന്ധിയെ ഡിജിറ്റൈസേഷനിലൂടെ മറികടന്ന് തൊഴിലിനും വളർച്ചയ്ക്കുമായി ഒട്ടേറെ അവസരങ്ങൾ സൃഷ്ടിക്കാൻ രാജ്യത്തിനായി. ധനമന്ത്രി ഇത്തവണ അവതരിപ്പിച്ച ബജറ്റ് വളർച്ച മുന്നിൽ കണ്ടുകൊണ്ടുള്ളതാണെന്നും ക്രിസ്റ്റലിന ജോർജീവ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com