ADVERTISEMENT

സാൻഫ്രാൻസിസ്കോ∙ ചാറ്റ്ജിപിടി സേവനം വ്യക്തിഗതമാക്കി ഡവലപ്പർമാർക്ക് സ്വന്തം ആപ്പുകളുടെ ഭാഗമാക്കാൻ അവസരമൊരുക്കി ഓപ്പൺ എഐ ചാറ്റ്ജിപിടി എപിഐ (ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫെയ്സ്) അവതരിപ്പിച്ചു. മൈക്രോസോഫ്റ്റ് ബിങ് സേർച് എൻജിനും എഡ്ജ് ബ്രൗസറുമാണ് ആദ്യമായി ചാറ്റ്ജിപിടി ഉൾപ്പെടുത്തിയ ആപ്പുകൾ. ഡവലപ്പർമാർക്കായി എപിഐ പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ സ്നാപ്ചാറ്റും ഇൻസ്റ്റകാർട്ടും ചാറ്റ്ജിപിടി   ആപ്പിന്റെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിൻഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ടാസ്ക് ബാറിലെ സേർച് എൻജിനിലും ചാറ്റ്ജിപിടി വരുന്നുണ്ട്. 

എപിഐ ലഭ്യമായതോടെ ഏത് ആപ്പുകളിലും ചാറ്റ്ജിപിടി ഉൾപ്പെടുത്താനാകും. സെപ്റ്റംബറിൽ അവതരിപ്പിച്ച സ്പീച്ച് റെക്കഗ്നിഷൻ (വോയ്സ് ടു ടെക്സ്റ്റ്) എഐ ആയ വിസ്പറിന്റെ എപിഐയും ഓപ്പൺഎഐ അവതരിപ്പിച്ചിട്ടുണ്ട്.  

എന്താണ് എപിഐ ?

രണ്ട് കംപ്യൂട്ടർ പ്രോഗ്രാമുകൾ തമ്മിൽ ആശയവിനിമയം നടത്തുന്ന സംവിധാനമാണ് എപിഐ. നമ്മുടെ ഫോണിലെ കാലാവസ്ഥാ ആപ്പുകൾ നമ്മുടെ പ്രദേശത്തെ കാലാവസ്ഥാ വിവരങ്ങൾ തത്സമയം ഫോണിലെത്തിക്കുന്നത് കാലാവസ്ഥാ വെബ്സൈറ്റുമായി നിരന്തരം ആശയവിനിമയം നടത്തുന്ന എപിഐയുടെ സഹായത്തോടെയാണ്. സമാനമായ രീതിയിൽ ചാറ്റ്ജിപിടി എപിഐയുടെ സഹായത്തോടെ ചാറ്റ്ജിപിടി സേവനവും ഏതു മൊബൈൽ ആപ്പിന്റെയും ഭാഗമാക്കാൻ സാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com