ADVERTISEMENT
മുംബൈ∙ തുടർച്ചയായ നാലാം വാരവും വിദേശ നാണ്യ കരുതൽ ശേഖരത്തിൽ ഇടിവ്. ഫെബ്രുവരി 24ന് അവസാനിച്ച ആഴ്ച്ചയിൽ ശേഖരം 32.5 കോടി ഡോളർ താഴ്ന്ന് 56094.2 കോടി ഡോളറിലെത്തി. മുൻ അവലോകന വാരത്തിൽ ശേഖരത്തിലുണ്ടായ ഇടിവ് 56.8 കോടി ഡോളറിന്റേതായിരുന്നു. 2021 ഒക്ടോബറിൽ 64500 കോടി ഡോളർ എന്ന റെക്കോർഡ് നിലവാരത്തിൽ ശേഖരം എത്തിയിരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയെ ഇടിവിൽ നിന്ന് രക്ഷിക്കാൻ നല്ല തോതിൽ ഡോളർ വിറ്റഴിക്കേണ്ടി വന്നതാണ് കരുതൽ ശേഖരം കുറയാൻ കാരണമായി പറയുന്നത്. സ്വർണത്തിന്റെ ശേഖരം 6.6 കോടി ഡോളർ കുറഞ്ഞ് 4175.1 കോടി ഡോളറിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com