Premium

‘മുദ്ര’ വരുന്നതോടെ മൂല്യം ഇടിയുമോ? പഴയ സ്വർണം ഇനി വിൽക്കാനാകില്ലേ? അറിയേണ്ടതെല്ലാം

HIGHLIGHTS
  • സ്വർണത്തിന് ഇനി ഡിജിറ്റൽ മുദ്ര. എച്ച്‌യുഐഡി മുദ്രയെപ്പറ്റിയുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മലയാള മനോരമ സീനിയർ റിപ്പോർട്ടർ പിങ്കി ബേബി ഉത്തരം നൽകുന്നു. സാമ്പത്തിക രംഗത്തെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പിങ്കി ബേബിയുടെ, സ്വർണം–നിക്ഷേപം–സമ്പാദ്യം തുടങ്ങിയ മേഖലകളിലെ വാർത്തകൾ ശ്രദ്ധേയം.
INDIA-RELIGION-FESTIVAL-HINDUISM-GOLD
(Photo by Narinder NANU / AFP)
SHARE

ഹാൾമാർക് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ എന്ന എച്ച്‌യുഐഡി ഗുണമേന്മാ മുദ്ര (HUID Tag) ഇല്ലാത്ത സ്വർണാഭരണങ്ങൾ 2023 ഏപ്രിൽ 1 മുതൽ വിൽക്കാൻ പാടില്ലെന്നാണ് കേന്ദ്ര ഉത്തരവ്. സ്വർണവ്യാപാരമേഖലയെ സമ്പൂർണമായി ഡിജിറ്റലാക്കാനുള്ള നിർണായക ചുവടുവയ്പിന്റെ ഭാഗമായാണിത്. രാജ്യത്തു വിൽക്കുന്ന ഓരോ ആഭരണത്തെയും അക്കൗണ്ടിൽപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്, ട്രാക്ക് ചെയ്യാനാകുന്ന എച്ച്‌യുഐഡി മുദ്ര നിർബന്ധമാക്കുന്നത്. സ്വർണവ്യാപാര മേഖലയിൽ നടപ്പാക്കുന്ന ഈ നിർണായക തീരുമാനം കച്ചവടക്കാരുടെ പക്കലുള്ള കണക്കിൽപെടാത്ത പഴയ സ്വർണം പോലും ഭാവിയിൽ അക്കൗണ്ടിൽപ്പെടുത്താൻ ഇടയാക്കും. ആറക്ക എച്ച്‌യുഐഡി ആഭരണങ്ങളിൽ നിർബന്ധമാക്കുന്ന തീരുമാനം 2021 ജൂലൈയിലാണ് കേന്ദ്രം നടപ്പാക്കിത്തുടങ്ങിയത്. ഘട്ടംഘട്ടമായി തീരുമാനം നടപ്പാക്കാനായിരുന്നു പദ്ധതി. എച്ച്‌യുഐഡി ഇല്ലാത്ത ആഭരണങ്ങളുടെ വിൽപന 2023 ഏപ്രിൽ ഒന്നു മുതൽ നിരോധിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നതോടെ സർക്കാർ തീരുമാനം കടുപ്പിക്കുകയാണ്. എച്ച്‌യുഐഡി എന്ന സ്വർണാഭരണത്തിന്റെ ഗുണമേൻമാ മുദ്ര ജനങ്ങളെ എങ്ങനെയായിരിക്കും ബാധിക്കുക? ഗുണമേൻമയില്ലാത്ത സ്വർണം കൈവശം വയ്ക്കുന്നതുകൊണ്ട് ജനങ്ങൾക്ക് ആശങ്കപ്പെടാനുണ്ടോ? എങ്ങനെയാണ് കയ്യിലുള്ള സ്വർണം ഗുണമേന്മയുള്ളതാണെന്ന് മനസ്സിലാകുക? സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമോ? എച്ച്‌യുഐഡി വന്നാൽ വിദേശത്തുനിന്നു കൊണ്ടുവരുന്ന സ്വർണാഭരണങ്ങൾ വിൽക്കുന്നതിനു തടസ്സമുണ്ടാകുമോ? എച്ച്‌യുഐഡിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരം ഇതാ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA