ADVERTISEMENT

ന്യൂഡൽഹി∙ ജൂലൈ 1 മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാത്തരം പാദരക്ഷകൾക്കും ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ക്വാളിറ്റി കൺട്രോൾ ഓർഡറിന്റെ (ക്യുസിഒ) കീഴിലേക്കാണ് ഈ വ്യവസായത്തെയും കൊണ്ടുവരുന്നത്. റബർ സ്ലിപ്പർ മുതൽ ലെതർ ചെരിപ്പുകളും ഷൂസും വരെ ഇതിന്റെ പരിധിയിൽ വരും. ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങളുടെ ഇറക്കുമതി കുറച്ച് ആഭ്യന്തരവിപണിയെ ശക്തിപ്പെടുത്താനാണ് നീക്കമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. 

എന്നാൽ ചെറുകിടവ്യവസായങ്ങൾക്ക് ഈ നീക്കം തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. 2021 ജൂലൈയിലാണ് ഇത് നടപ്പാക്കാനിരുന്നതെങ്കിലും സംരംഭകരുടെ ആവശ്യം പരിഗണിച്ച് ഇതിന്റെ കാലാവധി 2 തവണ നീട്ടുകയായിരുന്നു. ക്യുസിഒ  അനുസരിച്ച് ബിഐഎസിന്റെ ഗുണനിലവാര മാനദണ്ഡം അനുസരിച്ചായിരിക്കണം ഇനി പാദരക്ഷ നിർമാണം. ഇതുമായി ബന്ധപ്പെട്ട ഗുണനിലവാര മാർക്കും ഉൽപന്നത്തിലുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com