ADVERTISEMENT

ന്യൂഡൽഹി∙ സംസ്ഥാനാന്തര സഹകരണ സൊസൈറ്റി ബില്ലിലെ ഭേദഗതികളെല്ലാം അംഗീകരിച്ച്, ബിൽ പഠിച്ച പാർലമെന്ററി കാര്യസമിതിയുടെ റിപ്പോർട്ട്. ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് റിസർവ് ബാങ്ക് അടക്കം ഉന്നയിച്ച സംശയങ്ങൾക്ക് സഹകരണ മന്ത്രാലയം നൽകിയ വിശദീകരണങ്ങൾ തൃപ്തികരമാണെന്ന് ചന്ദ്രപ്രകാശ് ജോഷി അധ്യക്ഷനായ സമിതി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. 

സഹകരണ ബില്ലിലെ ചില വ്യവസ്ഥകൾ ബാങ്കിങ് നിയന്ത്രണ നിയമത്തിന് എതിരാകുമെന്ന റിസർവ് ബാങ്കിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ വ്യവസ്ഥകൾ ബാങ്കിങ് നടപടികളിലേർപ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങൾക്കു ബാധകമായിരിക്കുമെന്നും മന്ത്രാലയം വിശദീകരണം നൽകി. സാമ്പത്തിക വർഷത്തിന് സഹകരണ വർഷം എന്ന് ബില്ലിൽ പറയുന്നത് ആവശ്യമില്ലെന്നും സമിതി നിരീക്ഷിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com