ചാറ്റ്ജിപിടിയുടെ ചൈനീസ് ബദൽ; ‘ഏണി’ വയ്ക്കാനായില്ല; ബെയ്ദു ഓഹരിയിടിഞ്ഞു

HIGHLIGHTS
  • കൂടുതൽ മികവോടെ ജിപിടി 4 എത്തി
baidu-1
SHARE

ബെയ്ജിങ് ∙ ഓപ്പൺ‌ എഐയുടെ ഭാഷാ ചാറ്റ്‌ബോട്ട് ആയ ചാറ്റ്ജിപിടിക്ക് വെല്ലുവിളിയുയർത്താൻ ചൈനീസ് കമ്പനിയായ ബെയ്ദു നിർമിച്ച ഏണി (Ernie) ലോകത്തെ നിരാശപ്പെടുത്തി. എഐ ചാറ്റ്ബോട്ട് രംഗത്ത് മത്സരം കടുപ്പിക്കുമെന്നു കരുതിയ ഏണി അവതരിപ്പിച്ചതായി കമ്പനി പ്രഖ്യാപിച്ചെങ്കിലും തത്സമയ അവതരണം നടത്തിയില്ല. ഇതെത്തുടർന്ന് ഹോങ്കോങ് വിപണിയിൽ ബെയ്ദു ഓഹരിവില 10% ഇടിഞ്ഞു. ബെയ്ദു ചാറ്റ്ജിപിടി ബദൽ നിർമിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചപ്പോൾ ഓഹരിവില 15% വർധിച്ചിരുന്നു.

ബെയ്ദു സ്ഥാപകനും സിഇഒയുമായ ലി യാൻഹോങ് വേദിയിൽ കമ്പനിയുടെ മുദ്രാവാക്യങ്ങളും ഏണിയുടേതെന്ന് അവകാശപ്പെടുന്ന മുൻകൂട്ടി സൃഷ്ടിച്ച വിഡിയോകളും ആണ് അവതരിപ്പിച്ചത്.  അതേസമയം, ചാറ്റ്ജിപിടിക്കു കരുത്തു പകരുന്ന ഓപ്പൺ എഐയുടെ ഭാഷാമോഡലിന്റെ പുതിയ പതിപ്പായ ജിപിടി 4 ചൊവ്വാഴ്ച പുറത്തിറക്കി. ചാറ്റ്ജിപിടി പ്ലസ് ഉപയോക്താക്കൾക്കും മൈക്രോസോഫ്റ്റ് ബിങ് ഉപയോക്താക്കൾക്കുമാണ് നിലവിൽ ജിപിടി4 സേവനം ലഭിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS