ADVERTISEMENT

വെല്ലിങ്ടൻ ∙ പാർലമെന്റ് അംഗങ്ങളുടെയും പാർലമെന്റ് മന്ദിരത്തിനുള്ളിൽ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും ഫോണിൽ ടിക് ടോക് നിരോധിക്കാൻ ന്യൂസീലൻഡ് തീരുമാനിച്ചു. 

ചൈനീസ് സമൂഹമാധ്യമ ആപ്പായ ടിക് ടോക് ബ്രിട്ടനും യുഎസും ഉൾപ്പെടെ രാജ്യങ്ങൾ നേരത്തേ തന്നെ ഉദ്യോഗസ്ഥരുടെ ഫോണുകളിൽ വിലക്കിയിരുന്നു.ന്യൂസീലൻഡിൽ തൽക്കാലം പാർലമെന്റ് മന്ദിരത്തിൽ പ്രവർത്തിക്കുന്ന അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ ഫോണിൽ മാത്രമാണ് ഇവ വിലക്കുന്നത്. ബ്രൗസിങ് ഡേറ്റയും ലൊക്കേഷനും ഉൾപ്പെടെ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ടിക് ടോക് ചൈനീസ് അധികൃതർക്ക് കൈമാറുന്നുണ്ടെന്ന് യുഎസ് മുന്നറിയിപ്പു നൽകിയിരുന്നു.

English Summary: Tiktok ban in New Zealand parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com