സിഡ്നി ∙ ഓസ്ട്രേലിയൻ സർക്കാരിനു കീഴിലുള്ള സെന്റർ ഫോർ ഓസ്ട്രേലിയ-ഇന്ത്യ റിലേഷൻസിന്റെ പ്രഥമ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി മലയാളിയായ ടിം തോമസ് നിയമിതനായി. ഈ വർഷാവസാനം സെന്റർ നിലവിൽ വരും. വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെ ‘മൈത്രി സ്കോളർഷിപ്’ ഉൾപ്പെടെയുള്ള പദ്ധതികളുടെ ചുമതല സെന്റർ ഫോർ ഓസ്ട്രേലിയ–ഇന്ത്യ റിലേഷൻസിനാണ്. ഇരുരാജ്യങ്ങളിലെയും ബിസിനസ് രംഗത്തെ ഇടപെടലും സംവാദവും സെന്ററിന്റെ ചുമതലയാണ്. മെൽബണിൽ താമസക്കാരായ ആലപ്പുഴ മുട്ടാർ ചെത്തിക്കാട് വീട്ടിൽ സി.ഒ.തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ്.
English Summary: Tim Thomas named CEO of Australia-India Centre