മുംബൈ∙ ബാങ്കിലുള്ള നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷിതത്വം യുഎസിനേക്കാൾ ഇന്ത്യയിൽ കൂടുതലാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനം. യുഎസിൽ ചെറിയ ബാങ്കിലെ നിക്ഷേപങ്ങൾക്ക് 40 ശതമാനം വരെ മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളു. എന്നാൽ ഇന്ത്യയിൽ ഇത് പരമാവധി 82.9% ആണെന്നും എസ്ബിഐ ഇക്കണോമിക് റിസർച് വിഭാഗത്തിന്റെ ‘എക്കോറാപ്’ എന്ന പഠനത്തിൽ പറയുന്നു. യുഎസിൽ മുൻനിര ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് പോലും 50–55 % മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ. എന്നാൽ ഇന്ത്യയിൽ റൂറൽ ബാങ്കുകളിൽ 82.9%, സഹകരണ ബാങ്കുകളിൽ 66.5 %, ലോക്കൽ ബാങ്കുകളിൽ 76.4% എന്നിങ്ങനെ പരിരക്ഷയുണ്ട്.
ഇന്ത്യയിൽ നിക്ഷേപ സുരക്ഷിതത്വം കൂടുതൽ: എസ്ബിഐ പഠനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.