ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് 6ജി നടപ്പാക്കുന്നത് സംബന്ധിച്ച നയരേഖ ഇന്നു പ്രധാനമന്ത്രി പ്രകാശനം ചെയ്യും. 5ജിയും കടന്ന് 2029ൽ 6ജി യുഗത്തിലേക്ക് ഇന്ത്യ കടക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 6ജി ഗവേഷണത്തിനായി രൂപീകരിച്ച ടെക്നോളജി ഇന്നവേഷൻ ഗ്രൂപ്പ് തയാറാക്കിയ റിപ്പോർട്ടാണ് ഇന്നു പ്രസിദ്ധീകരിക്കുന്നത്. 2021 നവംബർ മുതൽ ഈ പ്രത്യേക സംഘം 6ജി സംബന്ധിച്ച പഠനങ്ങൾ നടത്തുന്നുണ്ടായിരുന്നു. 5ജിയേക്കാൾ ഉയർന്ന വേഗത്തിലുള്ള ഇന്റർനെറ്റാണ് 6ജിയിൽ ലഭിക്കുക.

ടെലികോം കേബിൾ കടന്നുപോകുന്ന സ്ഥലത്ത് കുഴിയെടുക്കണമെങ്കിൽ ഇനി പ്രത്യേക ആപ് വഴി മുൻകൂർ നോട്ടിസ് നൽകണം. ഇതിനുള്ള 'കോൾ ബിഫോർ യു ഡിഗ്' എന്ന ആപ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകോപനമില്ലാത്ത കുഴിക്കൽ നടപടികൾ വഴി പ്രതിവർഷം 3,000 കോടിയുടെ നഷ്ടം രാജ്യത്തിന് ഉണ്ടാകുന്നു എന്നാണ് കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com