കണ്ണൂർ∙ യുഎസിലെ തകർന്ന ബാങ്കുകളെ മറ്റു ധനസ്ഥാപനങ്ങൾ ഏറ്റെടുക്കാനുള്ള തീരുമാനങ്ങളെത്തുടർന്ന് ആഗോളതലത്തിൽ സ്വർണവില കുറയുന്നു. സംസ്ഥാനത്ത് ഇന്നലെ ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കുറഞ്ഞു. ഇതോടെ പവന് 44240 രൂപ വരെ ഉയർന്ന വില 43360 രൂപയായി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 2009 ഡോളർ വരെ എത്തിയ വില 1940 നിലവാരത്തിലേക്കും കുറഞ്ഞു. യുഎസിലെ സിലിക്കൺ വാലി, സിഗ്‌നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെയും സ്വിറ്റ്സർലൻഡിലെ ക്രെഡിറ്റ് സ്വീസ് ബാങ്കിന്റെയും തകർച്ചയാണ് കഴിഞ്ഞ ആഴ്ച സ്വർണവില റെക്കോർഡുകൾ തകർത്തു മുന്നേറാൻ കാരണം.
അതേസമയം യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ സമിതി തീരുമാനം സ്വർണവിലയിൽ വീണ്ടും കാര്യമായ ചലനങ്ങളുണ്ടാക്കിയേക്കും. പലിശ വർധിപ്പിച്ചാലും തൽസ്ഥിതി തുടർന്നാലും സ്വർണവില ഉയർന്നേക്കും.