ADVERTISEMENT

ന്യൂഡൽഹി∙ ടെലികോം കേബിൾ കടന്നുപോകുന്ന സ്ഥലത്ത് സർക്കാർ വകുപ്പുകൾക്കടക്കം കുഴിയെടുക്കണമെങ്കിൽ ഇനി 'കോൾ ബിഫോർ യു ഡിഗ്' എന്ന മൊബൈൽ ആപ് വഴി മുൻകൂർ നോട്ടിസ് നൽകണം. ഏകോപനമില്ലാത്ത കുഴിക്കൽ നടപടികൾ വഴി പ്രതിവർഷം 3,000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടാകുന്നുവെന്നാണ് കണക്ക്. ഇത് തടയാനുള്ള ആപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 

ഇന്ത്യ ടെലഗ്രാഫ് (ഇൻഫ്രാസ്ട്രക്ചർ സേഫ്റ്റി) ചട്ടം കേന്ദ്രം ഇതിനായി വിജ്ഞാപനം ചെയ്തിരുന്നു. കേബിളിന് കേടുപാടുണ്ടായാൽ അത് പൂർവസ്ഥിതിയിലാക്കാനുള്ള പൂർണചെലവ് കുഴിയെടുക്കുന്ന വ്യക്തി നൽകണമെന്നും വ്യവസ്ഥയുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com