പച്ചത്തേങ്ങ സംഭരണത്തിൽ നിന്ന് വിഎഫ്പിസികെ പിന്നോട്ട്

HIGHLIGHTS
  • ആറുമാസത്തോളമായി കൈകാര്യച്ചെലവ് കുടിശിക; കിട്ടാനുള്ളത് 80 ലക്ഷത്തോളം രൂപ
coconut
SHARE

പാലക്കാട് ∙ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ (വിഎഫ്‌പിസികെ) ഭൂരിഭാഗം സ്വാശ്രയ കർഷക സമിതികളും പച്ചത്തേങ്ങ സംഭരണം നിർത്തുന്നു. മുൻപു സംഭരിച്ചതിന്റെ കൈകാര്യച്ചെലവ് ആറു മാസത്തോളമായി കുടിശികയായതാണു കാരണം. കുടിശിക ലഭിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ സംഭരണം നിർത്തുമെന്നു പാലക്കാട്ടെ മുഴുവൻ സമിതികളും വിഎഫ്‌പിസികെയെ അറിയിച്ചു. മറ്റു ജില്ലകളിലെ സമിതികളും ഇതേ തീരുമാനത്തിലാണ്. 80 ലക്ഷത്തോളം രൂപയാണു കിട്ടാനുള്ളത്. പച്ചത്തേങ്ങ സംഭരണത്തിനു സഹകരണ സംഘങ്ങളുമായി ധാരണയാകാത്ത സാഹചര്യത്തിലാണു സർക്കാർ വിഎഫ്‌പിസികെയുടെ സഹകരണം തേടിയത്. 

പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 75 സ്വാശ്രയ സമിതികളാണ് സംഭരണത്തിനിറങ്ങിയത്. പലവിധ പ്രതിസന്ധികൾ നേരിട്ടെങ്കിലും സംഭരണ നടപടികൾ മുന്നോട്ടുപോയി. 23,049 കർഷകരിൽ നിന്ന് 8667 മെട്രിക് ടൺ നാളികേരം സംഭരിച്ചു. സമിതികൾക്കു ചെലവിനായി 5% തുകയാണു നിശ്ചയിച്ചിരുന്നത്. സംഭരണത്തിനായി താത്കാലിക ജീവനക്കാരെ നിയോഗിക്കുകയും പ്രത്യേകം സ്ഥലം കണ്ടെത്തുകയും ചെയ്തു. കയറ്റുകൂലി, ഇറക്കുകൂലി എന്നിവയ്ക്കായി പണം ചെലവാക്കി. എന്നാൽ, ഇതിനൊന്നും തുക ലഭിക്കാതായതോടെ സമിതികൾ കഷ്ടത്തിലായി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സമിതികൾക്ക് 25 ലക്ഷത്തിലേറെ കിട്ടാനുണ്ട്. പാലക്കാട് 17 ലക്ഷം രൂപയാണു കുടിശിക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.