മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതി പരിധി നീക്കാൻ ശുപാർശ

cash-hand
SHARE

ന്യൂഡൽഹി∙ മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയിൽ (എസ്‍സിഎസ്എസ്) തുക നിക്ഷേപിക്കാനുള്ള പരിധി എടുത്തുകളയണമെന്ന് പാർലമെന്റിന്റെ സ്ഥിരം സമിതിയുടെ ശുപാർശ. 15 ലക്ഷം രൂപയായിരുന്ന പരിധി ഇക്കഴിഞ്ഞ ബജറ്റിൽ 30 ലക്ഷമാക്കി ഉയർത്തിയിരുന്നു. ഇത് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് പരിധിയില്ലാതെ നിക്ഷേപിക്കാൻ അവസരം നൽകണമെന്ന ശുപാർശ. 

വിരമിക്കൽ ആനുകൂല്യമായി പലർക്കും ലഭിക്കുന്ന തുക 30 ലക്ഷത്തിനും വളരെ മുകളിലാണെന്ന് സമിതി ചൂണ്ടിക്കാട്ടി. ഇതിന്റെ നല്ലൊരു പങ്കും എസ്‍സിഎസ്എസിൽ നിക്ഷേപിക്കാൻ അവസരമൊരുക്കണമെന്നാണ് നിർദേശം. സർവീസിൽ നിന്ന് വിരമിച്ചവർക്ക് 55 ആണ് പദ്ധതിയിൽ ചേരാനുള്ള പ്രായം. ഇതിനും മുൻപ് സ്വയം വിരമിക്കൽ (വിആർഎസ്) നടത്തുന്നവരെ കൂടി ഉൾപ്പെടുത്താനായി പ്രായവ്യവസ്ഥയിൽ ഇളവ് നൽകണമെന്നും ശുപാർശയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA