ഫ്ലെക്സി ക്യാപ്പുകളും മൾട്ടി ക്യാപ്പുകളും

mutual-funds
SHARE

റിസ്ക് എടുക്കാനുള്ള കഴിവും നിക്ഷേപം നിലനിർത്തിക്കൊണ്ടു പോകാൻ കഴിയുന്ന കാലയളവും മറ്റും അടിസ്ഥാനമാക്കി ലാർജ് ക്യാപ്പിലോ മിഡ് ക്യാപ്പിലോ സ്മോൾ ക്യാപ്പിലോ ഉൾപ്പെട്ട മ്യൂച്വൽ ഫണ്ടുകൾ ഓരോ നിക്ഷേപകർക്കും തിരഞ്ഞെടുക്കാവുന്നതാണെന്ന് കഴിഞ്ഞ ആഴ്ചയിലെ ഫണ്ട് ഫോക്കസിൽ വ്യക്തമാക്കിയിരുന്നു.

മൂന്ന് വിഭാഗങ്ങളിലും മാർക്കറ്റ് ക്യാപ് അഥവാ കമ്പനിയുടെ വലുപ്പം അനുസരിച്ച് ഓഹരിയിലധിഷ്ഠിതമായ നിക്ഷേപമാണ് നടക്കുന്നതെന്ന പൊതുസ്വഭാവം നിലനിൽക്കുന്നുണ്ടെങ്കിലും ഓരോ ക്യാപ്പിനും അനുയോജ്യരായ നിക്ഷേപകരുണ്ടെന്നത് വസ്തുതയാണ്.

അതേസമയം ഒരു ക്യാപ്പിൽ മാത്രം തങ്ങളുടെ നിക്ഷേപം ഒതുക്കാതെ മൂന്ന് പ്രധാന വിഭാഗങ്ങളിലുമായി വിന്യസിച്ച് കൂടുതൽ വൈവിധ്യവൽക്കരണം കൊണ്ടുവരാനാഗ്രഹിക്കുന്ന നിക്ഷേപകർക്കായി രണ്ടു ഉപവിഭാഗങ്ങൾ കൂടി മ്യൂച്വൽ ഫണ്ടുകളിലുണ്ട്.

ഫ്ലെക്സി ക്യാപ് ഫണ്ടുകളും മൾട്ടി ക്യാപ് ഫണ്ടുകളുമാണിവ. ഫ്ലെക്സി ക്യാപ് ഫണ്ടുകൾ മൊത്തം ആസ്തി വലുപ്പത്തിന്റെ കാര്യത്തിൽ മറ്റെല്ലാ വിഭാഗങ്ങളെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 2023 ഫെബ്രുവരി അവസാനം ആംഫി പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ ഫ്ലെക്സി ക്യാപ് ഫണ്ടുകളുടെ മൂല്യം 2.4 ലക്ഷം കോടി രൂപയാണ്.

66,875 കോടി രൂപ മൾട്ടി ക്യാപ് ഫണ്ടുകളിലും നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഫ്ലെക്സി ക്യാപ് ഫണ്ടുകളും മൾട്ടി ക്യാപ് ഫണ്ടുകളും തമ്മിലുള്ള ഘടനാപരമായ വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA