ADVERTISEMENT

ന്യൂഡൽഹി ∙ സ്വർണാഭരണങ്ങളുടെ നിർബന്ധിത എച്ച്‌യുഐഡി ഹാൾമാർക്കിങ് 6 മാസത്തേക്കെങ്കിലും നീട്ടിവയ്ക്കണമെന്ന ജ്വല്ലറി സംഘടനകളുടെ ആവശ്യം തൽക്കാലം പരിഗണിക്കുന്നില്ലെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) ഡയറക്ടർ പ്രമോദ് കുമാർ തിവാരി അറിയിച്ചു. പഴയ സ്റ്റോക്ക് വിറ്റുതീർക്കാൻ 2 വർഷത്തോളം സമയം നൽകിക്കഴിഞ്ഞതാണ്. 

2021 ൽ സ്റ്റോക്ക് വെളിപ്പെടുത്താൻ ജ്വല്ലറികളോട് ആവശ്യപ്പെട്ടെങ്കിലും രാജ്യത്ത് 16,000 കടകൾ മാത്രമാണു തയാറായത്. ഇവരുടെ കണക്കിലുള്ള പഴയ സ്റ്റോക്ക് വിറ്റുകഴിഞ്ഞെന്നാണ് ബിഐഎസിന്റെ വിലയിരുത്തൽ. കാലാവധി നീട്ടുന്നതു സംബന്ധിച്ച് ജ്വല്ലറി അസോസിയേഷനുകൾ നൽകിയ ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

എച്ച്‍യുഐഡിയിൽ നിന്ന് എന്തൊക്കെ അറിയാം?

ആഭരണത്തിന്റെ ഇനം, ഹാൾമാർക്ക് ചെയ്ത ജ്വല്ലറി, ജ്വല്ലറിയുടെ റജിസ്ട്രേഷൻ നമ്പർ, ഹാൾമാർക്കിങ് സെന്ററിന്റെ പേര്, നമ്പർ, വിലാസം, ഹാൾമാർക്കിങ് തീയതി, സ്വർണത്തിന്റെ മാറ്റ് എന്നിവയാണ് എച്ച്‍യുഐഡി നൽകിയാൽ നിലവിൽ അറിയാൻ കഴിയുന്നത്. ഇതിനൊപ്പം ഉടൻ തന്നെ തൂക്കവും ലഭ്യമാക്കും. ഹാൾമാർക്ക് ചെയ്യുന്ന ലേസർ മെഷീനുകൾ ബിഐഎസുമായി കണക്ട് ചെയ്തും സുതാര്യത ഉറപ്പാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com