നടൻ മാധവൻ ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ പാൻ ഇന്ത്യൻ അംബാസിഡർ

HIGHLIGHTS
  • ജോസ് ആലുക്കാസ്: ആർ. മാധവൻ പാൻ ഇന്ത്യൻ അംബാസിഡർ
josealukkas
ജോസ് ആലുക്കാസ് ജ്വല്ലറിയുടെ പാൻ ഇന്ത്യൻ അംബാസിഡറായി ചുമതല ഏറ്റെടുത്ത ചടങ്ങിൽ നടൻ ആർ. മാധവൻ, നടി കീർത്തി സുരേഷ് എന്നിവർ ജോസ് ആലുക്കാസ് മാനേജിങ് ഡയറക്ടർമാരായ വർഗീസ് ആലുക്ക, പോൾ ജെ ആലുക്ക, ജോൺ ആലുക്ക എന്നിവർക്കൊപ്പം
SHARE

മുംബൈ∙ ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ പാൻ ഇന്ത്യൻ അംബാസിഡറായി നടൻ ആർ. മാധവൻ ചുമതല ഏറ്റെടുത്തു. കീർത്തി സുരേഷ് തുടരും.  ഇരുവരും ബ്രാൻഡ് അംബാസിഡർമാരായ കരാർ മുംബൈയിൽ ഒപ്പു വച്ചു. പാൻ ഇന്ത്യയിൽ ധൃതഗതിയിൽ വളരാൻ പദ്ധതിയിടുന്ന ജോസ് ആലുക്കാസ് ബ്രാൻഡ് ഫിലോസഫിയുടെ ആശയം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതിനാണ് മാധവനെ തിരഞ്ഞെടുത്തതെന്നും സ്വർണത്തിലും ഡയമണ്ടിലുമുള്ള ജോസ് ആലുക്കാസിന്റെ ബ്രാൻഡുകളെ കീർത്തി സുരേഷ് തുടർന്നും പ്രതിനിധീകരിക്കുമെന്നും ചെയർമാൻ ജോസ് ആലുക്ക അറിയിച്ചു. 

ഇരു താരങ്ങളും ഇന്ത്യയൊട്ടാകെ നേടിയ അംഗീകാരം ആലുക്കാസ് 58 വർഷമായി സത്യസന്ധമായി നടത്തുന്ന ജ്വല്ലറി വ്യാപാരത്തെക്കുറിച്ചുളള പ്രചാരണങ്ങളെ ഇനി നയിക്കുമെന്നും ജോസ് ആലുക്കാസ് പറഞ്ഞു. ജോസ് ആലുക്കാസിന്റെ പ്രചാരണങ്ങളിൽ ഭാഗമായതിൽ ഏറെ സന്തോഷമുണ്ടെന്ന് മാധവൻ പറഞ്ഞു. പുതിയ കാലത്തിന്റെയും സ്ത്രീകളുടെയും ആഗ്രഹങ്ങളെ ആഭരണ ഡിസൈനിലൂടെ ആവിഷ്ക്കരിക്കുന്ന ജ്വല്ലറിയാണ് ജോസ് ആലുക്കാസെന്ന് കീർത്തി സുരേഷ് പറഞ്ഞു. 

മുംബൈയിൽ നടന്ന ചടങ്ങിൽ ജോസ് ആലുക്കാസ് മാനേജിങ് ഡയറക്ടർമാരായ വർഗീസ് ആലുക്ക, പോൾ ജെ ആലുക്ക, ജോൺ ആലുക്ക എന്നിവർ ആർ. മാധവനും കീർത്തി സുരേഷുമായുള്ള കരാർ കൈമാറി.

English Summary: R. Madhavan joined as Pan Indian ambassador for Jos Alukkas 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.