ADVERTISEMENT

∙ വിൽപനയ്ക്കു ലൈസൻസുള്ള ജ്വല്ലറികൾ അവർ നിർമിച്ചതോ നിർമിച്ചു പുറത്തുനിന്നു വാങ്ങിയതോ ആയ ആഭരണങ്ങൾ പരിശോധനയ്ക്കായി ബിഐഎസ് വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുന്നു.

∙ജ്വല്ലറിക്കാർ ആഭരണം പരിശോധനയ്ക്കായി നൽകുമ്പോൾ ഹാൾ മാർക്കിങ് കേന്ദ്രങ്ങൾ ഈ സൈറ്റിൽ നിന്നു നൽകിയ ആഭരണങ്ങളുടെ വിവരം എടുക്കുന്നു.

സ്വർണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സ്വർണം ഉരുക്കി നോക്കുന്നു.

∙ഓരോ ആഭരണത്തിനും പ്രത്യേക നമ്പർ ബിഐഎസ് കേന്ദ്രവുമായി ബന്ധിപ്പിച്ച കംപ്യൂട്ടർ നൽകുന്നു. നമ്പർ കിട്ടിയ എല്ലാ ആഭരണവും സ്കാനിങ് യന്ത്രത്തിൽ വച്ചു അതിൽ നിരോധിത ലോഹങ്ങളോ മറ്റോ ചേർത്തിട്ടുണ്ടോ എന്നു പരിശോധിക്കുന്നു.

∙ സ്കാനിങ്ങിൽ കുഴപ്പമില്ലെന്നു കണ്ടെത്തിയാൽ ഒരേ തരത്തിൽപെട്ട ആദ്യ 40 ആഭരണങ്ങളിൽ കംപ്യൂട്ടർ ചൂണ്ടിക്കാട്ടുന്ന ഒരു ആഭരണം വിശദ പരിശോധനയ്ക്കായി എടുക്കുന്നു. ഇതു മാത്രമേ പരിശോധനയ്ക്കായി എടുക്കാനാകൂ.

∙ തിരഞ്ഞെടുത്ത ആഭരണത്തിൽ നിന്നും ഒരു തുണ്ട് എടുത്താണു വിശദ പരിശോധന നടത്തുക.ആദ്യം 1100 ഡിഗ്രിവരെ ചൂടാക്കി സ്വർണവും വെള്ളിയും ഒഴികെയുള്ള എല്ലാ ലോഹങ്ങളും ആഭരണത്തിൽ നിന്നു നീക്കം ചെയ്യുന്നു. തുടർന്നു ആസിഡ് പ്രക്രിയയിലൂടെ വെള്ളി നീക്കുന്നു. ഇതോടെ സ്വർണം മാത്രമായി.ഇതിന്റെ തൂക്കം നോക്കി ജ്വല്ലറിക്കാരൻ പറഞ്ഞിരിക്കുന്ന അളവിലാണോ ആഭരണത്തിൽ സ്വർണമുള്ളത് എന്നു നോക്കുന്നു. അതേ അളവിൽ സ്വർണം ഉണ്ടെന്നു കണ്ടെത്തിയാൽ ആ ബാച്ചിലെ ആഭരണങ്ങളുടെ ഗുണ നിലവാര പരിശോധന പൂർത്തിയായി.

പരിശോധന കഴിഞ്ഞ ആഭരണത്തിൽ ഹാൾമാർക് ചെയ്യുന്നു.

∙പരിശോധനയുടെ വിവരം കംപ്യൂട്ടറിൽ നൽകുന്നതോടെ ഓരോ ആഭരണത്തിനുമുള്ള എച്ച്‌യുഐഡി നമ്പർ  പ്രത്യേകമായി ബിഐഎസ് വെബ്സൈറ്റിൽ നിന്നു നൽകുന്നു. പരിശോധിച്ച ഓരോ ആഭരണത്തിലും ഈ നമ്പർ ലേസർ ഉപയോഗിച്ചു പതിപ്പിക്കുന്നു.

∙ആഭരണത്തിൽ ആദ്യം ബിഐഎസ് അടയാളവും പിന്നീടു കാരറ്റും (ശുദ്ധി) അതിനു ശേഷം എച്ച്‍യുഐഡി നമ്പറും രേഖപ്പെടുത്തിയിട്ടുണ്ടാകും.

∙ഉപഭോക്താവിനു ബിഐഎസ് ആപ് ഡൗൺ‌ലോഡ് ചെയ്തു ജ്വല്ലറിയിലെ ആഭരണത്തിന്റ നമ്പർ അടിച്ചു നോക്കിയാൽ അതിൽ പരിശോധനാ വിവരം ലഭ്യമാകും.

∙സാംപിൾ എടുത്ത ആഭരണത്തിൽ ഗുണനിലവാരത്തിൽ അപാകത കണ്ടെത്തിയാൽ ആ ബാച്ചു പൂ‍ർ‍ണമായും പരിശോധനയിൽ നിന്നു പുറത്താകും. എന്തെങ്കിലും തിരിമറി നടത്തുന്ന ലാബിന്റെ ലൈസൻസ് റദ്ദാക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.

∙വ്യക്തികൾക്ക് അവരുടെ കൈവശമുള്ള ആഭരണത്തിൽ ബിഐഎസ് പരിശോധന നടത്താനാകില്ല. ബിഐഎസിൽ റജിസ്റ്റർ ചെയ്ത ജ്വല്ലറികൾക്കു മാത്രമേ ഇതു ചെയ്യാനാകൂ.

∙ഇപ്പോൾ ഉപയോക്താവു കൈവശംവച്ചിരിക്കുന്ന ആഭരണത്തിനു ബിഐഎസ് മാർക്ക് ആവശ്യമില്ല.ഈ മാർക്കില്ലാത്ത ആഭരണം ഇനി വാങ്ങാനാകില്ലെന്നു മാത്രം. നിങ്ങൾ ജ്വല്ലറികൾക്ക് ആഭരണം വിൽക്കുമ്പോൾ പതിവു പരിശോധനയല്ലാതെ ബിഐഎസ് പരിശോധന ആവശ്യമില്ല. വൈകാതെ ആഭരണത്തിന്റെ തൂക്കവും ഉപയോക്താവിന് ആപ്പിലൂടെ അറിയാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com