ADVERTISEMENT

ദുബായ്∙ ലോകത്തെ അതി സമ്പന്നരുടെ ഫോബ്‌സ് പട്ടികയിൽ 21100 കോടി ഡോളർ ആസ്തിയുമായി ലൂയി വിറ്റൻ, സെഫോറ ഫാഷൻ ആഡംബര ബ്രാൻഡുകളുടെ ഉടമ ബെർണാഡ് അർനോൾഡ് ഒന്നാമത്. ടെസ്‌ല സഹസ്ഥാപകനായ ഇലോൺ മസ്‌ക് (18000 കോടി), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (11400 കോടി) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. 

ശതകോടീശ്വരന്മാരായ ഇന്ത്യക്കാരിൽ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (8340 കോടി) ആണ് മുന്നിൽ. ലോക റാങ്കിങ്ങിൽ അംബാനി ഒൻപതാമതാണ്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (4720 കോടി), എച്ച്സിഎൽ സഹസ്ഥാപകൻ ശിവ് നാടാർ (2560 കോടി) എന്നിവർ തൊട്ടുപിന്നിലുണ്ട്. പട്ടികയിൽ  9 മലയാളികളും സ്ഥാനം പിടിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 530 കോടി ഡോളറാണ് ആസ്തി.

ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (320 കോടി), ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള (320 കോടി), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (300 കോടി), ജോയ് ആലുക്കാസ് ഗ്രൂപ്പ്  ഉടമ ജോയ് ആലുക്കാസ് (280 കോടി), ബുർജീൽ ഹോൾഡിങ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ(220 കോടി), ബൈജൂസ്‌ സ്ഥാപകൻ ബൈജു രവീന്ദ്രൻ(210 കോടി), ഇൻഫോസിസ് സഹസ്ഥാപകൻ  എസ്.ഡി.ഷിബുലാൽ (180 കോടി), വി ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (100 കോടി) എന്നിവരാണ് സമ്പന്ന മലയാളികളിൽ മുൻനിരയിലുള്ള മറ്റുള്ളവർ. 

ആകെ 2640 പേർ;  169 പേരുമായി ഇന്ത്യ മൂന്നാമത്

ഈ വർഷത്തെ ഫോബ്സ് കോടീശ്വര പട്ടികയിൽ ആകെ 2640 പേരാണ് ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ നിന്ന് 22 പേർ കുറവ്. 735 കോടീശ്വരരുമായി യുഎസ് ആണ് ഒന്നാമത്. 495 പേരുള്ള ചൈന രണ്ടാമത്. 169 പേരുമായി ഇന്ത്യ മൂന്നാം സ്ഥാനത്തും 126 പേരുമായി ജർമനി നാലാം സ്ഥാനത്തുമാണുള്ളത്. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം നേടിയിട്ടുള്ളവരുടെ ആകെ മൂല്യം 55 ലക്ഷം കോടി രൂപയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com