ADVERTISEMENT

കൊച്ചി ∙ പുതിയ പേയ്മെന്റ് സംവിധാനത്തിലെ സാങ്കേതിക തകരാർ മൂലം രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ ഇറക്കുമതി കണ്ടെയ്നർ നീക്കത്തിനു തടസ്സം. കസ്റ്റംസ് തീരുവകൾ അടയ്ക്കുന്നതിനായി ആരംഭിച്ച ഇലക്ട്രോണിക് കാഷ് ലെഡ്ജർ (ഇസിഎൽ) സംവിധാനം പൂർണ സജ്ജമാകാത്തതാണു കാരണം. അതേസമയം, തകരാറുകൾ പരിഹരിക്കാനായി ദുഃഖ വെള്ളിയും ഞായറും ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിലും കസ്റ്റംസ് ഉദ്യോഗസ്ഥർ അധിക സമയം ജോലി ചെയ്തു. ഈ മാസം ഒന്നിനാണു പുതിയ സംവിധാനം നിലവിൽ വന്നത്. പ്രശ്നങ്ങൾ ഏതാനും ദിവസത്തിനുള്ളിൽ പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷ. 

ഐസ്ഗേറ്റ് വെബ്സൈറ്റിൽ വെർച്വൽ വോലറ്റ് സൃഷ്ടിക്കുകയും തീരുവകൾ അതിലൂടെ അടയ്ക്കുകയും ചെയ്യുന്നതാണു പുതിയ സംവിധാനം. എന്നാൽ, നികുതി അടയ്ക്കുന്ന ചെല്ലാൻ വെബ്സൈറ്റിൽ ദൃശ്യമാകുന്നില്ല. പേയ്മെന്റ് സംബന്ധിച്ച വ്യക്തത ലഭിക്കാതെ വരുമ്പോൾ ഇറക്കുമതി കണ്ടെയ്നറുകൾ തുറമുഖ മേഖലയിൽ നിന്നു പുറത്തു കൊണ്ടുപോകാൻ കഴിയാതെ കെട്ടിക്കിടക്കും. മുംബൈ ഉൾപ്പെടെ പല തുറമുഖങ്ങളിലും കണ്ടെയ്നർ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. കൊച്ചിയിൽ കാര്യമായ പ്രശ്നങ്ങളില്ലെങ്കിലും ചില ഇറക്കുമതി വ്യവസായികൾക്കു പ്രശ്നങ്ങൾ നേരിടുന്നുണ്ട്. 

കണ്ടെയ്നറുകൾ കെട്ടിക്കിടന്നാൽ പിഴയായി (ഡെമറേജ്) വലിയ തുക ഇനത്തിൽ നൽകേണ്ടി വരുമെന്നതാണ് ആശങ്ക. ഡെമറേജ് തുക ഇളവു നൽകണമെന്നു കസ്റ്റംസ് ബന്ധപ്പെട്ട ഏജൻസികൾക്കു നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com