ADVERTISEMENT

ആദായ നികുതി നിർണയിക്കാനുള്ള രണ്ടു നികുതി സമ്പ്രദായങ്ങളിൽനിന്ന്, വ്യക്തിഗത നികുതിദായകർക്ക് നികുതി ബാധ്യത വിലയിരുത്തി കുറഞ്ഞ നികുതി വരുന്ന സമ്പ്രദായം തിരഞ്ഞെടുക്കാം. ഓരോ വർഷവും റിട്ടേൺ സമർപ്പിക്കുമ്പോൾ ഇഷ്ടമുള്ളത്  തിരഞ്ഞെടുക്കാനാകും (ബിസിനസിൽ നിന്നും പ്രഫഷനിൽ നിന്നുമുള്ള വരുമാനം ഉള്ളവർ ഒഴികെ). നികുതിദായകൻ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ, 2023-24 സാമ്പത്തിക വർഷം മുതൽ നികുതി വകുപ്പ് പുതിയ സ്കീം തിരഞ്ഞെടുത്തതായി കണക്കാക്കും. 

രണ്ടു സ്കീമുകളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം, പുതിയ സ്കീമിന് കീഴിൽ, വരുമാനത്തിൽ നിന്ന് കിഴിവുകളൊന്നും കൂടാതെ നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നികുതി ചുമത്തുന്നു എന്നതാണ്. പഴയ സ്കീമിൽ, നികുതി നിയമത്തിന് കീഴിൽ ലഭ്യമായ എല്ലാ ഇളവുകളും കിഴിവുകളും തേടാം. എന്നാൽ അറ്റവരുമാനത്തിന് ഉയർന്ന നിരക്കിൽ നികുതി ചുമത്തും.

പുതിയ സ്കീമിന് കീഴിലുള്ള നികുതി സ്ലാബ്

bp-table1

പുതിയ സമ്പ്രദായ പ്രകാരം വ്യക്തിഗത നികുതിദായകർക്ക് ബാധകമായ നികുതി സ്ലാബുകളിൽ 2023-24 ലെ കേന്ദ്ര  ബജറ്റിൽ മാറ്റം വരുത്തിയിട്ടുണ്ട്. 

നികുതിക്ക് പുറമേ സർചാർജും

bp-table2

ആദായനികുതിക്ക് പുറമേ, നികുതി തുകയ്‌ക്ക് താഴെ കൊടുത്തിരിക്കുന്ന നിരക്കുകളിൽ സർചാർജും അടയ്‌ക്കണം. നികുതി വിധേയ വരുമാനത്തെ അടിസ്ഥാനമാക്കിയാണിത്.

സ്റ്റാൻഡേഡ് ഡിഡക്‌ഷൻ

ശമ്പള വരുമാനമുള്ളവർക്ക് നേരത്തെ 50,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്‌ഷൻ പഴയ നികുതി സ്കീമിന് മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ ബജറ്റിൽ ഈ സ്റ്റാൻഡേഡ് ഡിഡക്‌ഷൻ പുതിയ നികുതി വ്യവസ്ഥയിലേക്കും നീട്ടി. ശമ്പള വരുമാനക്കാർ ഏതു സ്കീം തിരഞ്ഞെടുക്കണമെന്നത് തൊഴിൽ ഉടമയെ നേരത്തേ അറിയിക്കണം. അറിയിച്ചില്ലെങ്കിൽ പുതിയ സ്കീം തിരഞ്ഞെടുത്തതായി കണക്കാക്കി തൊഴിലുടമ സ്രോതസ്സിൽ നികുതി ഇളവു ചെയ്യുന്നതായിരിക്കും.

നികുതിയുടെയും സർചാർജിന്റെയും മേൽ കരവും  

എല്ലാ നികുതിദായകരും നികുതിയും സർചാർജും കൂടാതെ, ആദായനികുതിയുടെയും സർചാർജിന്റെയും ആകെ തുകയ്ക്കു മേൽ  4% ആരോഗ്യ, വിദ്യാഭ്യാസ കരവും നൽകണം. ചുരുക്കത്തിൽ ഇവയെല്ലാം ചേർത്തുള്ള  പരമാവധി നികുതി നിരക്ക് 42.74 ശതമാനത്തിൽ നിന്ന് 39 ശതമാനമായി കുറച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com