നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് എം എ യൂസഫലി; ശ്രീനഗര്‍, അഹമ്മദാബാദ് പ്രവര്‍ത്തന പുരോഗതി ധരിപ്പിച്ചു
Mail This Article
ന്യൂഡല്‍ഹി∙ ജമ്മു കശ്മീരിലെ ശ്രീനഗറിലും ഗുജറാത്തിലെ അഹമ്മദാബാദിലും ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഷോപ്പിംഗ് മാള്‍ പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതികളുടെ പുരോഗതി അറിയിച്ചത്. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ യൂസഫലി നരേന്ദ്ര മോദിക്ക് ഈദ് ആശംസകള്‍ നേര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെപ്പറ്റിയും അദ്ദേഹം പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ കാര്‍ഷികോത്പ്പന്നങ്ങള്‍ സംഭരിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന പദ്ധതിയുടെ പുരോഗതിയും യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
English Summary: MA Yusuff Ali visits PM Narendra Modi