ADVERTISEMENT
കൊച്ചി∙ മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ സിഎസ്ബി ബാങ്കിന്റെ അറ്റാദായം 19 ശതമാനം ഉയർന്ന് 156 കോടി രൂപ. മുൻ വർഷം ഇതേകാലയളവിൽ 131 കോടിയായിരുന്നു ലാഭം.   നാലാം പാദത്തിൽ വരുമാനം 762.81 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേസമയം 583.17 കോടി. പലിശ വരുമാനം 636.49 കോടിയായും ഉയർന്നു. ആകെ നിഷ്ക്രിയ ആസ്തി 1.26 ശതമാനമായി താഴ്ന്നു.  2022–23 സാമ്പത്തിക വർഷം 547 കോടി രൂപയാണ് അറ്റാദായം. മുൻ വർഷം ഇത് 458 കോടിയായിരുന്നു. അറ്റ പലിശ വരുമാനം 16 ശതമാനം വർധനയോടെ 1334 കോടി രൂപയിലും എത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com