ADVERTISEMENT

ന്യൂഡൽഹി∙ 200 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ അതിവേഗം നടത്താനുള്ള 'യുപിഐ ലൈറ്റ്' സേവനം ഫോൺപേ, പേയ്ടിഎം, ഭീം ആപ്പുകൾ ലഭ്യം. പിൻ നമ്പർ ടൈപ്പ് ചെയ്യാതെ തന്നെ 200 രൂപ വരെയുള്ള തുകകൾ അതിവേഗം അയയ്ക്കാം. യുപിഐ സെർവർ തകരാറും വേഗക്കുറവും ഈ ഇടപാടുകളെ ബാധിക്കില്ലെന്നതാണ് മെച്ചം.

200 രൂപ വരെയുള്ള ഇടപാടുകൾക്കായി ആപ്പിൽ പ്രത്യേകമായ ഒരു 'വോലറ്റ്' ആണിത്. ഇതിൽ പരമാവധി 2,000 രൂപ വരെ ഒരുസമയം സൂക്ഷിക്കാം. വോലറ്റിൽ നിന്നായതിനാൽ ഇവ ബാങ്ക് സ്റ്റേറ്റ്മെന്റിലും പാസ്‍ബുക്കിലും രേഖപ്പെടുത്തില്ല. ചെറുഇടപാടുകൾ സ്റ്റേറ്റ്മെന്റിൽ നിറയുന്നതും ഇതുവഴി ഒഴിവാക്കാം.

എങ്ങനെ?

 പേയ്ടിഎം, ഫോൺപേ, ഭീം എന്നീ ആപ്പുകളിൽ ഏതെങ്കിലുമൊന്നിന്റെ ഹോം പേജിലെ യുപിഐ ലൈറ്റ് ഓപ്ഷൻ തുറക്കുക.

 ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് 'Proceed' നൽകാം. ഇഷ്ടമുള്ള തുക യുപിഐ ലൈറ്റ് വോലറ്റിലേക്ക് ചേർക്കാം.

 200 വരെയുള്ള ഇടപാടെങ്കിൽ പണം യുപിഐ ലൈറ്റിൽ നിന്നായിരിക്കും പോകുന്നത്. ഇതിനു പിൻ ആവശ്യമില്ല. അതിനു മീതെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് സാധാരണ യുപിഐ ഇടപാട് വഴിയായിരിക്കും.

 യുപിഐ ലൈറ്റിലെ തുകയുടെ വിനിയോഗം യുപിഐ ആപ്പിലൂടെ അറിയാനാകും. ബാങ്ക് സ്റ്റേറ്റ്മെന്റിലുണ്ടാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com