ADVERTISEMENT

കൊച്ചി∙ സൗത്ത് ഇന്ത്യൻ ബാങ്കിന് റെക്കോർഡ് ലാഭം. മുൻ വർഷത്തേക്കാൾ 1623% വളർച്ച നേടി ലാഭം 775 കോടിയിലെത്തിയെന്ന് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ അറിയിച്ചു. ഓഹരി ഉടമകൾക്ക് 30% ലാഭവിഹിതം പ്രഖ്യാപിച്ചു.

ബാങ്കിന്റെ ആകെ ബിസിനസ് 1,63,743 കോടിയിലെത്തി. പലിശ വരുമാനം 3012 കോടി. റിട്ടേൺ ഓൺ ഇക്വിറ്റി കഴിഞ്ഞ 9 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്– 11.6%. പ്രവർത്തന ലാഭത്തിൽ 20% വർധന. 1507 കോടി. അറ്റ നിഷ്ക്രിയ ആസ്തി 1.86% ആയി കുറഞ്ഞു. നിലവിൽ 72092 കോടി വായ്പകളും 89615 കോടി നിക്ഷേപവുമുണ്ട്. 

കഴിഞ്ഞ സാമ്പത്തിക വർഷം   അവസാന പാദത്തിൽ ലാഭം 22% ഉയർന്ന് 333.8 കോടിയിലെത്തി. പ്രവർത്തന ലാഭം 95% വർധനയോടെ 561.5  കോടി. പുതിയ സിഇഒയെ കണ്ടെത്താൻ സമിതി രൂപീകരിച്ച് പ്രഫഷനലുകളെ വിലയിരുത്തി വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com