ADVERTISEMENT

തിരുവനന്തപുരം∙ നികുതിയിളവു നൽകിയിട്ടും ഇലക്ട്രിക് ടാക്സി വാങ്ങുന്നതിലേക്ക് ആളുകളെ ആകർഷിക്കാനാകുന്നില്ലെന്ന് മോട്ടർ വാഹനവകുപ്പിന്റെ കണക്ക്. ഇലക്ട്രിക് ടാക്സി കാറുകൾ 82 എണ്ണമേ കേരളത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ളു. ടാക്സിയായി റജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് നേരത്തെയുണ്ടായിരുന്ന 12% നികുതി 5% ആയി കുറച്ചെങ്കിലും ബജറ്റ് നിർദേശം നടപ്പായ ഏപ്രിൽ 1നു ശേഷം ഒരു ഇലക്ട്രിക് കാർ മാത്രമേ ടാക്സിയായി റജിസ്റ്റർ ചെയ്തിട്ടുള്ളു.

ടാക്സിയായി റജിസ്റ്റർ ചെയ്യണമെങ്കിൽ സ്പീഡ് ഗവർണർ (വേഗപ്പൂട്ട്) വേണമെന്നതാണ് വ്യവസ്ഥ. സ്പീഡ് ഗവർണറുമായി പുറത്തിറങ്ങുന്നത് ഒരു കമ്പനിയുടെ ഒരു ഇനം കാറിൽ മാത്രമാണ്. മറ്റു കമ്പനികളോടെല്ലാം സ്പീഡ് ഗവർണറുള്ള മോഡലുകളും പുറത്തിറക്കണമെന്ന നിർദേശം സംസ്ഥാന സർക്കാരും മുന്നോട്ടുവച്ചിരുന്നെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ല. അല്ലെങ്കിൽ, സ്പീഡ് ഗവർണറില്ലാത്ത വാഹനങ്ങളും ടാക്സിയായി റജിസ്റ്റർ ചെയ്യാമെന്ന തരത്തിൽ മോട്ടർ വാഹന നിയമത്തിൽ മാറ്റം വരുത്തണം. ഇത് കേന്ദ്രസർക്കാരിനേ കഴിയൂ.

കേരളത്തിൽ ഇലക്ട്രിക് വാഹനവിൽപനയിൽ വലിയ മുന്നേറ്റമാണ്. 2021ൽ ആകെ 8700 വാഹനങ്ങളാണ് കേരളത്തിൽ റജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഏറ്റവും അവസാന കണക്കു പ്രകാരം 83,755 വാഹനങ്ങളായി ഉയർന്നു. 9299 കാറുകളും 66,347 സ്കൂട്ടറുകളും 2320 ഓട്ടോറിക്ഷകളും 71 ബസുകളും കേരളത്തിലുണ്ട്. 123 ഇലക്ട്രിക് ബസുകൾ കൂടി കെഎസ്ആർടിസി ഉടൻ വാങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com