ADVERTISEMENT
മുംബൈ∙ ആഡംബര സൗന്ദര്യവർധക ഉൽപന്നങ്ങളുടെ ബ്രാൻഡായ ഫോറസ്റ്റ് എസൻഷ്യൽസിന്റെ മുഖമാകാൻ ഇനി, ധാരാവി ചേരിപ്രദേശത്തു നിന്നുള്ള മലീഷ ഖർവ. ഫോറെസ്റ്റ് എസൻഷ്യൽസിന്റെ ‘യുവതി കലക്‌ഷൻസ്’ അവതരിപ്പിക്കാൻ കമ്പനി തിരഞ്ഞെടുത്ത് ഈ പതിനാലുകാരിയെയാണ്. മുംബൈയിൽ ഒരു വിഡിയോ ചിത്രീകരണത്തിനെത്തിയ ഹോളിവുഡ് സംവിധായകൻ റോബർട് ഹോഫ്മാനാണ് മലീഷയെ ആദ്യമായി വെള്ളിവെളിച്ചത്തിലേക്കു കൂട്ടിക്കൊണ്ടുവരുന്നത്. അവളുടെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറക്കുന്നതും അദ്ദേഹമാണ്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ 2.5 ലക്ഷം ഫോളോവേഴ്സ് മലീഷയ്ക്കുണ്ട്. ചേരിയിൽ നിന്നുള്ള പെൺകുട്ടി ബ്രാൻഡ് ഉൽപന്നങ്ങൾക്കൊപ്പം സ്വപ്നങ്ങളിലേക്ക് എത്തിപ്പിടിക്കുന്നതാണ് ആദ്യ പ്രമോ വിഡിയോ. കമ്പനിയുടെ യുവതി കലക്‌ഷനിൽ നിന്നുള്ള ലാഭത്തിന്റെ 10% നിർധനരായ കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com