ADVERTISEMENT

ന്യൂഡൽഹി‌‌∙ നിലവിലെ ‌ഐടി നിയമത്തിനു പകരമായി കൊ‌ണ്ടുവരുന്ന ഡിജിറ്റൽ ‌ഇന്ത്യ ബില്ലിൽ സമൂഹമാ‌‌ധ്യമ‌ പ്ലാറ്റ്ഫോമുക‌ൾ അനുഭവിച്ചുപോരുന്ന ‘സേഫ് ഹാർബർ’ പരിരക്ഷ പൂർണമാ‌യും നഷ്‌ടപ്പെ‌ട്ടേക്കും. ജൂൺ ആദ്യവാരം പുതിയ ബില്ലിന്റെ കരടുരൂപം പൊതുജനാഭിപ്രായത്തിനാ‌യി ഐ‌‌‌ടി മന്ത്രാല‌‌യം പ്രസിദ്ധീകരിക്കുമെന്ന് ഐ‌‌ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോമും പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്നതാണ് 2000ലെ ഐടി നിയമത്തിലെ 79–ാം വകുപ്പ് പ്രകാരമുള്ള സേഫ് ഹാർബർ വ്യവസ്ഥ.ഇന്നലെ മുംബൈ‌‌യിൽ ന‌ടന്ന ‌കൂ‌ടി‌യാലോചനാ യോഗത്തിലും ഈ വ്യവസ്ഥ ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്രം വീണ്ടും സൂചന നൽകി.

സേഫ് ഹാർബർ' പരിരക്ഷ ഒഴിവാക്കുന്നത് സമൂഹമാധ്യമങ്ങൾ അ‌ടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. പരിരക്ഷ നഷ്ടമായാൽ ഒരാൾ എഴുതിയിടുന്ന പോസ്റ്റിന്റെ പേരിൽ ഫെയ്സ്ബുക്കിലെയും ട്വിറ്ററിലെയും ഉദ്യോഗസ്ഥർ കോടതി കയറേണ്ടിവരാം.2004ൽ ഡൽഹിയിൽ നടന്ന ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിൽ സേഫ് ഹാർബർ പരിരക്ഷ പ്രാബല്യത്തിൽവന്നത്. 2000ലെ ഐടി നിയമമാണ് നിലവിലുള്ളത്. 22 വർഷം പഴക്കമുള്ള നിയമം ഇന്റർനെറ്റിന്റെ പുതിയകാല വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണു പുതിയ ബിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com