ഇനി ഇ–ഊബറും

CAR BIKE
SHARE

ന്യൂ‍ഡൽഹി∙ ഊബറിന്റെ ഇലക്ട്രിക് കാർ സർവീസ് ‘ഊബർ ഗ്രീൻ’ ഇന്ത്യയിൽ അടുത്ത മാസം ആരംഭിക്കും. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിലായിരിക്കും സർവീസെന്ന് ഊബർ മൊബിലിറ്റി ആൻഡ് ബിസിനസ് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് ആൻഡ്രൂ മക്ഡോണൾഡ് പറഞ്ഞു. 2040–ഓടെ ഊബർ പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറും. ലിഥിയം അർബൻ ടെക്നോളജീസ്, എവറസ്റ്റ്, മൂവ് എന്നിവയുമായി സഹകരിച്ച് 25,000 കാറുകൾ ഇറക്കും. സിപ്പ് ഇലക്ട്രിക്കുമായി ചേർന്ന് അടുത്ത വർഷത്തോടെ 10,000 സ്കൂട്ടറുകളും സർവീസിലുണ്ടാകും. 

ഇലക്ട്രിക് വാഹനങ്ങൾക്കായി 1000 കോടി രൂപയോളം ധനസഹായം നൽകുന്നതിന് ഊബറും സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.