വിയറ്റ്നാം–കൊച്ചി നേരിട്ടുള്ള സർവീസുമായി വിയറ്റ്ജെറ്റ്

SHARE

നെടുമ്പാശേരി ∙ വിയറ്റ്ജെറ്റ് എയർ വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവീസ് ഓഗസ്റ്റ് 12 മുതൽ ആരംഭിക്കുന്നു. എയർബസിന്റെ എ320 വിമാനം ഉപയോഗിച്ച് തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ 4 സർവീസുകളുണ്ടാകും.

വിയറ്റ്ജെറ്റ് എയർ, സർവീസ് ആരംഭിക്കുന്ന ഇന്ത്യയിലെ നാലാമത്തെ നഗരമാണ് കൊച്ചി. ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് നിലവിൽ സർവീസ് ഉണ്ട്. ഹോചിമിൻ സിറ്റിയിൽ നിന്ന് മെൽബൺ, സിഡ്നി, ബ്രിസ്ബെയ്ൻ, സോൾ, ബാലി തുടങ്ങിയ നഗരങ്ങളിലേക്കും പറക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA