ന്യൂഡൽഹി∙ മാർച്ചിൽ അവസാനിച്ച പാദത്തിൽ എൽഐസി അഞ്ചു മടങ്ങിലേറെ അറ്റാദായം നേടിയതോടെ ഇന്നലെ ഓഹരിവിലയും നേട്ടമുണ്ടാക്കി. 13191 കോടി രൂപയാണ് എൽഐസിയുടെ നാലാം പാദ ലാഭം. ബിഎസ്ഇയിൽ ഓഹരിവില 1.69 ശതമാനം വർധിച്ച് 603.60 രൂപയിലെത്തി. വ്യാപാരത്തിനിടെ 615.65 രൂപ വരെയെത്തി. കമ്പനിയുടെ വിപണി മൂല്യം ഇതോടെ 6,356.63 കോടി ഉയർന്ന് 3,81,776.86 കോടി രൂപയായി. എന്നാൽ നാലാം പാദത്തിലെ ആകെ വരുമാനത്തിൽ ഇടിവുണ്ടായി. മുൻവർഷത്തെ 2,15,487 കോടിയിൽ നിന്ന് 2,01,022 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 35,997 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇത് 4,125 കോടിയായിരുന്നു.
മികച്ച നാലാം പാദ ഫലം: എൽഐസി ഓഹരി വിലയിൽ വർധന

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.