ടിസിഎസും ടിഡിഎസും ബന്ധിപ്പിക്കാൻ നീക്കം

HIGHLIGHTS
  • തീരുമാനം ജൂലൈ 1നു പ്രാബല്യത്തിലായേക്കും
income-tax
SHARE

ന്യൂഡൽഹി∙ ടിഡിഎസിനെയും (സ്രോതസ്സിൽ നിന്നു കിഴിക്കുന്ന നികുതി), ടിസിഎസിനെയും (സ്രോതസ്സിൽ നിന്നു ശേഖരിക്കുന്ന നികുതി) ബന്ധിപ്പിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. ടിസിഎസ് 20 ശതമാനമാക്കി ഉയർത്തിയ തീരുമാനം നടപ്പാക്കുന്ന ജൂലൈ 1 നു തന്നെ ഇതും പ്രാബല്യത്തിലാക്കാനാണ് സർക്കാരിന്റെ ആലോചന. ഉപയോക്താവ് നടത്തുന്ന വാങ്ങലുകൾക്ക് വിൽപനക്കാരൻ ശേഖരിക്കുന്ന നികുതിയാണ് ടിസിഎസ്. അതേസമയം വരുമാനത്തിൽ നിന്ന് സർക്കാർ തന്നെ കിഴിക്കുന്ന നികുതിയാണ് ടിഡിഎസ്. ഇവ രണ്ടും ബന്ധിപ്പിച്ചാൽ ടിസിഎസ് നികുതി പിടിച്ചവർക്ക്, ഇത് ടിഡിഎസിൽ പ്രതിഫലിക്കുകയും അങ്ങനെ ടിഡിഎസ് കുറയുകയും ചെയ്യും.  വലിയ വിഭാഗം ജനങ്ങൾക്കു തീരുമാനം  ആശ്വസമാകും. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ വാർഷിക സമ്മേളനത്തിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. ആനന്ദ നാഗേശ്വരനാണ് നികുതി പരിഷ്കരണത്തെക്കുറിച്ച് വ്യക്തമാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA