കാറിനു ബുക്ക് ചെയ്തു കാത്തിരിക്കുകയാണോ? മാരുതി സുസുക്കിയുടെ ഉത്പാദനം കുറയും

HIGHLIGHTS
  • ചിപ് ക്ഷാമം പരിഹരിച്ചില്ല, മാരുതിയുടെ ഉത്പാദനം കുറയുന്നു
  • വിതരണത്തിനെത്തിക്കാൻ കഴിയാതെ 1.7 ലക്ഷം വാഹനങ്ങൾ
chip shortage
പ്രതീതാത്മക ചിത്രം (Photo credit: Eviart/Shutterstock)
SHARE

പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാരുതി സുസുക്കിയുടെ നിർമാണത്തിൽ കുറവുണ്ടാകുമെന്ന് റിപ്പോർട്ട്. ജൂലൈ–സെപ്റ്റംബർ പാദത്തിൽ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതക്കളുടെ ചിപ് ക്ഷാമം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.

"കഴിഞ്ഞ വർഷം 1.7 ലക്ഷം വാഹനങ്ങളാണ് ചിപ് ക്ഷാമം മൂലം വിതരണം ചെയ്യാൻ കഴിയാതിരുന്നത്. മൂന്നാം പാദത്തില്‍ 45,000 യൂണിറ്റുകളായിരുന്നു. നാലാം പാദത്തിലും സ്ഥിതി മോശമല്ല, 38,000 കാറുകൾ വിപണിയിലെത്തിക്കാൻ സാധിക്കാതെ വന്നു". മാരുതി സുസുക്കിയുടെ സീനിയർ എക്സിക്യൂട്ടീവ് ഓഫീസറായ ശശാങ്ക് സ്രീവാസ്തവ അറിയിച്ചു.

ആവശ്യത്തിനനുസരിച്ച് ഉത്പാദനം നടത്താൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് മാരുതി സുസുക്കി. റിപ്പോർട്ടനുസരിച്ച് 4 ലക്ഷത്തോളം പ്രീ ബുക്കിങ്ങാണ് കാറുകള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ ഒരു ലക്ഷം ബുക്കിങ്ങുകളുമായി എർട്ടിഗയാണ് മുന്നിൽ. നിലവിലെ സാഹചര്യമനുസരിച്ച് മേയ്, ജൂണ്‍ മാസത്തിലും പ്രശ്നത്തിനു പരിഹാരം കാണാൻ സാധ്യതയില്ല.

Maruthi ertiga
തായ്‌ലൻറിൽ ഇൻറെർനാഷണൽ മോട്ടാർ ഷോയിൽ പ്രദർശനത്തിനെത്തിച്ച സുസുക്കി എർട്ടിഗ സ്മാർട്ട് ഹൈബ്രിഡ് മോഡൽ (Picture credit:faak/shutterstock)

എർട്ടിഗ കഴിഞ്ഞാൽ എസ്‍യുവി ബ്രെസയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. 60,000 ബുക്കിങ്ങാണ് ഈ മോഡലിനു ലഭിച്ചത്. മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡലായ ജിമ്നിക്കും ഫ്രോക്സിനും 30,000 വീതം ബുക്കിങ് ഉണ്ട്.

ഏപ്രിൽ മാസത്തിൽ 1,44,097 പാസഞ്ചർ വാഹനങ്ങളാണ് കമ്പനി നിർമിച്ചത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6% കുറവാണ്. 2022–23ൽ കാർ നിർമാണത്തിൽ റെക്കോർഡിലാണ് മാരുതി സുസുക്കി. 19.22 ലക്ഷം യൂണിറ്റാണ് രാജ്യത്ത് വിതരണം ചെയ്തത്. ജൂലൈയോടെ ചിപ് ക്ഷാമം പരിഹരിക്കുന്നതു വഴി കൂടുതൽ കാറുകൾ വിതരണത്തിനെത്തിക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കാറുകളിൽ പ്രത്യേകിച്ച് ന്യൂജെൻ വാഹനങ്ങളിൽ വ്യത്യസ്ത ഫീച്ചറുകൾ കൊണ്ടുവരാൻ ചിപ്പുകൾ അനിവാര്യമാണ്. ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഡ്രൈവറെ സഹായിക്കുന്നതിനായി പുതിയ കാറുകളിൽ കണ്ടുവരുന്ന ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകൾക്കും, നാവിഗേഷൻ സംവിധാനത്തിനും ചിപ്പുകൾ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്.

English summary- Maruthi suzuki expect production loss in first quarter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA