നേട്ടത്തിലാറാടി വിപണി; 63,000 ലെവലിൽ സെൻസെക്സ്

HIGHLIGHTS
  • സൂചികകളെല്ലാം നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു
  • ഐസിഐസിഐ ലൊമ്പാർഡ് 11%ത്തിലേറെ മുന്നേറി
bull market
പ്രതീതാത്മക ചിത്രം (Picture credit:Bhaskar dhapu 3/Shutterstock)
SHARE

മുംബൈ∙ കഴിഞ്ഞവാരം നേട്ടത്തിലവസാനിച്ച വിപണിയിൽ വീണ്ടും റെക്കോർഡുകളുടെ പെരുമഴ. കഴിഞ്ഞ വെള്ളിയാഴ്ച്ച റിലയൻസിന്റെ ഓഹരിയിലുണ്ടായ മുന്നേറ്റത്തിൽ 2023ൽ ആദ്യമായി 18,500 മറികടന്ന് നിഫ്റ്റി 50. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾത്തന്നെ നിഫ്റ്റി ബാങ്ക് സൂചിക റെക്കോർഡ് തലത്തിലെത്തി. 18,615 നു മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്റ്റി സൂചികയിൽ ബാങ്ക് സൂചികകളെല്ലാം നേട്ടത്തിലാണ്. 

സെൻസെക്സ് 500 പോയിന്റിലേറെ ഉയർന്ന് 63,000 ലെവൽ  പിന്നിട്ടു.  ആദ്യഘട്ട വ്യാപാരത്തില്‍ നിഫ്റ്റി ബാങ്ക് സൂചിക 0.6% വരെ മുന്നിലെത്തി. ഇതോടെ 44,350 എന്ന ലെവലിനു മുകളിലായി വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നു. വിപണിയിലെ ഭൂരിഭാഗം സെക്ടറുകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എൻഎസിയിൽ 1841 സ്റ്റോക്കുകൾ ആദ്യഘട്ട വ്യാപാരത്തിൽ മുന്നിട്ടപ്പോൾ 852 സ്റ്റോക്കുകൾ മാത്രമാണ് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചത്. 

bombay stock exchange
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (Picture credit:Pranjal Srivastava7/Shutterstock)

യുഎസ് 'ഇൻ പ്രിൻസിപിൾ' ഡീലിനായി സമ്മതം മൂളിയത് കടമെടുപ്പ് പരിധി സംബന്ധിച്ച പ്രതിസന്ധികൾക്ക് താത്കാലികാശ്വാസമായി.  തീരുമാനത്തോടെ ഏഷ്യൻ വിപണികളിലെല്ലാം മാറ്റം പ്രകടമാണ്. വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപം വർധിച്ചതും ജിഡിപി മെച്ചപ്പെടുമെന്ന വാർത്തയും നിഫ്റ്റിയിൽ പ്രകടമാണ്. ഉപഭോക്തൃ വില സൂചിക റിസർവ് ബാങ്കിന്റെ സഹനപരിധിയിൽ വരുന്നതും മാർക്കറ്റിൽ ഗുണം ചെയ്യും. 

ഓഹരി വിലയിലെ വർധവന നിക്ഷേപകർ സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിനു കാരണമാകുമോ എന്നതാണ് മറ്റൊരു വെല്ലുവിളി. രാവിലെ 10.45ന് വിപണിയിൽ മെറ്റൽ സൂചിക 1%ത്തിലധികം നേട്ടത്തിൽ വ്യാപാരം നടക്കുന്നു. ഐസിഐസിഐ ലൊമ്പാർഡ് 11%ത്തിലേറെ മുന്നേറി വിപണിയിൽ നേട്ടമെടുപ്പ് തുടരുന്നു. 

അദാനി ട്രാൻസ്‍മിഷൻ, ഐടിഐ, നാറ്റ്കോ ഫാർമ, എൻബിസിസി, ന്യൂ ഇന്ത്യാ അഷ്വുറൻസ് കമ്പനി, റെയിൽ വികാസ് നിഗം, ശ്രീറാം പ്രോപ്പർട്ടീസ്, ടൊറന്റ് പവർ, സീ മീഡിയ കോർപ്പറേഷൻ എന്നീ പ്രമുഖ കമ്പനികളുടെ റിസൽട്ടുകൾ ഇന്ന് പുറത്തുവിടും.

English summary: Sensex up 500 points nifty break the record

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.