വിൻഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ക്ലൗഡ് ബാക്കപ് സംവിധാനവുമായി മൈക്രോസോഫ്റ്റ്. പുതിയ വിൻഡോസ് കംപ്യൂട്ടർ വാങ്ങിയാൽ മണിക്കൂറുകൾ നീളുന്ന ഇൻസ്റ്റലേഷൻ – സെറ്റപ് പ്രക്രിയയിൽ നിന്ന് ഉപയോക്താക്കൾക്ക് ഇതു മോചനമോകും. ക്ലൗഡ് ബാക്കപ് വരുന്നതോടെ പഴയ കംപ്യൂട്ടറിലെ സോഫ്റ്റ്‌വെയറുകളും ഡേറ്റയും മൈക്രോസോഫ്റ്റ് ക്ലൗഡിൽ ബാക്കപ് ചെയ്യാം. തുടർന്ന് പുതിയ കംപ്യൂട്ടറിൽ മൈക്രോസോഫ്റ്റ് അക്കൗണ്ട് ലോഗിൻ ചെയ്ത് ‘റിസ്റ്റോർ’ ഓപ്ഷൻ വഴി അവയെല്ലാം ലഭ്യമാക്കുകയും ചെയ്യാം. വിൻഡോസ് ബാക്കപ് എന്ന പുതിയ ആപ് വഴിയാണ് ഇതു സാധ്യമാവുക.
വിൻഡോസ് ഒഎസിന് ക്ലൗഡ് ബാക്കപ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.